കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി നിയമനം നടത്തുന്നു | Kerala kudumbashree Job Recruitment 2024

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ്‌ വായിക്കുക ജോലി നേടുക.

യോഗ്യത വിവരങ്ങൾ : അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും മാര്‍ക്കറ്റിംഗ് രംഗത്തെ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും / എം ബി എ (മാര്‍ക്കറ്റിംഗ്). കൂടിയ പ്രായപരിധി 2024 ജനുവരി ഒന്നിന് 30 വയസ്സ് ആയിരിക്കണം.

പ്രതിമാസ ശമ്പളം 20000 രൂപ. അപേക്ഷ ഫോമുകള്‍ www.keralachicken.org.in യിലും ഔട്ട്‌ലൈറ്റ് ഹെഡിലും ലഭിക്കും.
നിങ്ങളുടെ ഫോട്ടോ ഉള്ള അപേക്ഷ ഓടുകൂടി നിങ്ങളുടെ പ്രായം, യോഗ്യത, പ്രവൃത്തി പരിചയം മറ്റുള്ളവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം താഴെ കൊടുത്ത അഡ്രസ്സിൽ അയക്കുക

അപേക്ഷ അഡ്രസ്സ്

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജനുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
ഫോണ്‍ 9061107656.

🔺കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആവാം, താത്ക്കാലിക നിയമനം 

കുടുംബശ്രീയിൽ അക്കൗണ്ട് ആവാം:കുടുംബശ്രീ ജില്ലാ മിഷന്റെ പരിധിയിലുള്ള പറപ്പൂക്കര സിഡിഎസ് അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. താല്പര്യമുള്ളവർ ദൈവത്തെ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വ്യക്തമായി വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.

അപേക്ഷകര്‍ സിഡിഎസ് ഉള്‍പ്പെടുന്ന ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തി ആയിരിക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം.

അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബികോം ബിരുദവും ടാലി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.

അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.

പ്രായപരിധി 2023 ഡിസംബര്‍ 31ന് 20ന് 35 നും മധ്യേ. പറഞ്ഞിരിക്കുന്ന ഈ യോഗ്യതകളുടെ അഭാവത്തില്‍ മാത്രം ലഭ്യമായ മറ്റു അപേക്ഷകളില്‍ നിന്നും കിട്ടുന്ന ഉദ്യോഗാര്‍ഥിയെ പരിഗണിക്കുന്നതായിരിക്കും.

വെള്ളക്കലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ ജനുവരി 12ന് വൈകിട്ട് 5 നകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍- 680003 വിലാസത്തില്‍ ലഭ്യമാക്കണം.

🔹പ്രവര്‍ത്തി പരിചയം,
🔹യോഗ്യത വിവരം 
🔹വയസ്സ് 
🔹കമ്പ്യൂട്ടര്‍ പരിജ്ഞാനം,
🔹ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്

മുകളിൽ പറഞ്ഞിരിക്കുന്നവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം.

അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain