കേരള സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന ഏറ്റവും പുതിയ ഒഴിവുകൾ | Kerala temporary jobs

🔰ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ അര്‍ബന്‍ എച്ച് ഡബ്ല്യൂ സികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.മെഡിക്കല്‍ ഓഫീസര്‍ യോഗ്യത- എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍.
സ്റ്റാഫ് നഴ്‌സ് യോഗ്യത- ജി എന്‍ എം/ ബി എസ സി നഴ്‌സിംഗ്, കേരള നഴ്‌സസ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ജെ എച്ച് ഐ യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.


ഫാര്‍മസിസ്റ്റ് യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡിഫാം/ ബി ഫാം ബിരുദം.
പ്രവര്‍ത്തിപരിചയം അഭികാമ്യം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയ്ക്ക് 2023 ഡിസംബര്‍ 31ന് 60 വയസ് കവിയരുത്. ബാക്കി തസ്തികയിലേക്ക് 40 വയസ് കവിയരുത്. ജനനതീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ജനുവരി 29ന് വൈകിട്ട് അഞ്ചിനകം ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0487 2325824.

🔰അസിസ്റ്റ൯്റ് മാനേജർ (ബൈ൯്റിങ്) ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റ൯്റ് മാനേജർ (ബൈ൯്റിങ്) തസ്തികയില്‍ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 51400-110300/-) നിലവിലുണ്ട്.


 പ്രിന്റിങ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്/ബി.ഇ ബിരുദം, പ്രിന്റിങ് മേഖലയിൽ 5 വര്‍ഷത്തെ കുറയാത്ത തൊഴിൽ പരിചയം അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിലുള്ള 3 വർഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും 8 വര്‍ഷത്തിൽ കുറയാത്ത തൊഴിൽ പരിചയവും യോഗ്യതയായുള്ള 18-36 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർത്ഥികൾ 2024 ജനുവരി 30 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

🔰ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം
എറണാകുളം ജില്ലയിലെ മരട് എയുഡബ്ലിയുഎം (AUWM) ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രൊഡക്ട്‌സ് സ്ഥാപനത്തിലേക്ക് എ൯എബിഎൽ അക്രഡിറ്റഡ് മൈക്രോബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള എം.എസ്.സി മൈക്രോബയോളജി പാസായ ഒരു ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്.


 എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് (89 ദിവസത്തേക്ക്) താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസൽ രേഖകൾ സഹിതം 25-01-2024 ന് രാവിലെ 11.00 മണിക്ക് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകേണ്ടതാണെന്ന് താൽപര്യപ്പെടുന്നു. ഈ സ്ഥാപനത്തിൻ്റെ മേൽവിലാസം ചുവടെ ചേർക്കുന്നു. സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈ൯ ആ൯്റ് അഗ്രി പ്രോഡക്ട്സ്, നെട്ടൂർ.പി.ഒ, എറണാകുളം -682040. ഫോൺ 9447393456.

🔰ഇലക്ട്രീഷ്യൻ നിയമനം
ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഇലക്ട്രീഷ്യൻ തസ്തികയിൽ ഈഴവ വിഭാഗക്കാർക്കുള്ള ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ / തത്തുല്യ യോഗ്യത, കേന്ദ്ര / സംസ്ഥാന സർക്കാർ / അർദ്ധസർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള 3 വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.


അപേക്ഷകർ 18നും 41നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് അകം യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. ഈഴവ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് സംവരണവിഭാഗക്കാരെയും പരിഗണിക്കുന്നതാണ്. ഫോൺ : 0484-2422458

🔰അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ അഭിമുഖം
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ജനുവരി 30 രാവിലെ 10.30 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിലാണ് അഭിമുഖം. സിവിൽ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമ/ ഐ.റ്റി.ഐ യോഗ്യതയുള്ള പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രായപരിധി 21നും 35നും ഇടയിൽ. പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിലും, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായാണ് നിയമനം. പ്രതിമാസം 18,000 രൂപ ഓണറേറിയമായി ലഭിക്കും. 2024 ആഗസ്റ്റ് വരെയാണ് നിയമന കാലാവധി. കൂടുതൽ വിവരങ്ങൾക്ക് – 0472 2812557

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain