755 രൂപ രൂപ ദിവസ ശമ്പളത്തിൽ കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയിൽ ജോലി നേടാൻ അവസരം

755 രൂപ രൂപ ദിവസ ശമ്പളത്തിൽ കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി (കെ.ആർ.ഡബ്ല്യു.എസ്.എ) മലപ്പുറം മേഖലാ കാര്യാലയത്തിന് കീഴിൽ വളണ്ടിയർമാരെ നിയമിക്കുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.
ജില്ലയിലെ ഒഴൂർ, പെരുമണ്ണക്ലാരി പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിക്കായാണ് 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.

അഭിമുഖം ഫെബ്രുവരി 29ന് രാവിലെ 10.30ന് ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ നടക്കും. സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്കും അതത് ഗ്രാമ പഞ്ചായത്തുകളിൽ സ്ഥിര താമസമാക്കിയവർക്കും മുൻഗണന ലഭിക്കും.

✅മറ്റു ജോലി ഒഴിവുകൾ

മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ ഹെൽത്ത് ആന്റ് വെൽനെസ് സെന്റർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്‌കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻ്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.

പാലിയേറ്റീവ് നഴ്‌സ് ഒഴിവ്

ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രൊജക്‌ട് മുഖേന ഒരു വർഷത്തേക്ക് പാലിയേറ്റീവ് നഴ്‌സ് ഒഴിവ്. യോഗ്യത എ.എൻ.എം അല്ലെങ്കിൽ ജെ.പി.എച്ച്.എൻ വിത്ത് മൂന്ന് മാസം ബി.സി.സി.പി.എ.എൻ അല്ലെങ്കിൽ ഒ.സി.സി.പി.എ.എൻ കോഴ്‌സ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് / ജി.എൻ.എം വിത്ത് ഹെൽത്ത് സർവീസ് അംഗീകൃത 45 ദിവസത്തെ ബി.സി.സി.പി.എ.എൻ കോഴ്സ്. കൂടിക്കാഴ്ച്ച മാർച്ച് 7 ന് രാവിലെ പത്തിന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ അജാനൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain