നിങ്ങൾ എട്ടാം ക്ലാസ് പാസ് ആണോ, എങ്കിൽ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ജോലി അവസരം.

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കാനായി ആറാട്ടുപുഴയില്‍ ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കുക്ക്,നേഴ്സ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഇന്റർവ്യൂ മുഖേന ജോലി നേടുക

ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി അഞ്ചിനാണ് ഇതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണം.

കുക്ക്: അഭിമുഖം രാവിലെ 10 മണി.
യോഗ്യത: എട്ടാം ക്ലാസ്, പാചകത്തില്‍ പ്രാവീണ്യവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

നഴ്‌സ്: അഭിമുഖം രാവിലെ 11 മണി.
യോഗ്യത: ജി.എന്‍.എം./ബി.എസ്‌സി., സര്‍ക്കാര്‍/ സ്വകാര്യമേഖലയില്‍ പരിശീലനം, വയോജന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. വിവരങ്ങള്‍ക്ക് 0477 2253870.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain