സ്പൈസസ് ബോർഡ് കൊച്ചി, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 1
യോഗ്യത: MSc സ്റ്റാറ്റിസ്റ്റിക്‌സ്/ അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് അഭികാമ്യം: സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ വിശകലനത്തിൽ ( SPSS/SAS/STATA I R പ്രോഗ്രാമിംഗ്.

പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 21,000 രൂപ

ഇന്റർവ്യൂ തിയതി: ഫെബ്രുവരി 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക


✅തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിലെ കാര്യാലയത്തിലേക്ക് ദിവസവേതാനടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് (വിഷ) തസ്ത‌ികയിൽ താത്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫെബ്രുവരി 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇൻ്റർവ്യൂ നടത്തും.

എസ്.എസ്.എൽ.സിയാണ് യോഗ്യത. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്തിരുന്ന അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain