എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിന്റെ കീഴിൽ ഇന്റർവ്യൂ നടത്തുന്നു.

കാസർകോട് ജില്ലാ എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൽ ഫെബ്രുവരി 17ന് സ്വകാര്യ സ്ഥാപനത്തിലേക്ക് സെയിൽസ് തസ്തികയിൽ അഭിമുഖം നടത്തുന്നു.
പ്ലസ്ട്‌ ആണ് വിദ്യാഭ്യാസ യോഗ്യത. 30 വയസ്സിന് താഴെയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം.പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 25 വീതം ജോലി ഒഴിവുകളുണ്ട്.

ജോലി പരിചയം നിർബന്ധമില്ല.

കാസർകോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽ രാവിലെ 10നാണ് അഭിമുഖം.

🔰എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്‌മൻ്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്‌ത്‌ പരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തിരമോ ജോയിന്റ്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain