അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല.
പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും.
താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും നോട്ടിഫിക്കേഷൻ സന്ദർശിക്കുക..
✅കൊല്ലം പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഫിസിക്‌സ് വിഭാഗം ലക്‌ചറർ തസ്‌തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം/ തത്തുല്യം.
പാൻ-അധാർ കാർഡ് ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യതയുടെയും, ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പരിചയത്തിന്റെയും അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 26 നു രാവിലെ 10ന് അഭിമുഖത്തിൽ പങ്കെടുക്കാം.