ആരോഗ്യ വകുപ്പിൽ നിരവധി ജോലി ഒഴിവുകൾ.

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി 2024 ഫെബ്രുവരി 29ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ചുവടെ ചേർക്കുന്ന യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/ വോട്ടർ ഐ.ഡി. എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇൻ്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 6238300252 എന്ന നമ്പറിൽ ബന്ധപ്പെടുക.

✅ഇടുക്കി ജില്ലയിൽ ഏകാരോഗ്യപദ്ധതിയുമായി ബന്ധപ്പെട്ട് വൺ ഹെൽത്ത് മാനേജർ (ഒഴിവ്

1), പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്ററ് (

1), ഡാറ്റ മാനേജ്മെൻ്റ് അസിസ്റ്റന്റ്റ് (ഒഴിവ് 1)എന്നീ തസ്‌തികകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക് ഇൻ ഇൻ്റർവ്യൂ നടത്തും.

യോഗ്യത വിവരങ്ങൾ?

ബിരുദാനന്തര ബിരുദം, (പബ്ലിക് ഹെൽത്ത് അല്ലെങ്കിൽ സോഷ്യൽ സയൻസ്) സോഷ്യൽ ഡെവലപ്മെന്റ് മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയം, ഇന്ത്യയിലെയും കേരളത്തിലെയും ആരോഗ്യ സംവിധാനത്തെക്കുറിച്ച് പരിജ്ഞാനവും സർക്കാർ മേഖലയിലുള്ള പ്രവൃത്തിപരിചയവും എന്നിവയാണ് വൺ ഹെൽത്ത് മാനേജർ തസ്‌തികയിലേക്കുളള യോഗ്യത.
പ്രായം 2023 ജൂൺ ഒന്നിന് 55 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 60 ,000.

തസ്തികയിലേക്കുള്ള യോഗ്യത അംഗികൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും കരസ്ഥമാക്കിയ ബിരുദവും(അലോപ്പതി, ആയുർവേദം, ഹോമിയോ, വെറ്ററിനറി സയൻസ്, ബിഡിഎസ്, ബിഎസ്സി നഴ്‌സിംഗ്) പബ്ലിക് ഹെൽത്തിൽ ബിരുദാനന്തര ബിരുദവും എം.എസ് ഓഫീസിലും സ്റ്റാറ്റിസ്റ്റിക്കൽ സോഫ്റ്റ്വെയറിലും ഉള്ള പ്രാവീണ്യവും പ്രായം 2023 ജൂൺ ഒന്നിന് 40 വയസ്സിൽ താഴെയായിരിക്കണം. പ്രതിമാസവേതനം 45,000

ഡാറ്റ മാനേജ്‌മെന്റ് അസിസ്റ്റന്റ്

തസ്ത‌ികയിലേക്കുളള യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുമാണ്. പ്രായം 2023 ജൂൺ ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000

ഡാറ്റ മാനേജ്‌മെന്റ് അസിസ്റ്റന്റ്

തസ്തികയിലേക്കുളള യോഗ്യത ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയുമാണ്.

പ്രായം 2023 ജൂൺ ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം.

പ്രതിമാസ വേതനം 20,000 രൂപ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 28 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൽ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain