കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിട്ടുള്ള കേരള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ. പിഎസ്സി പരീക്ഷ ഇല്ലാതെ തന്നെ താൽക്കാലികമായി സർക്കാർ സ്ഥാപനങ്ങൾ ജോലി നേടാം താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് വഴി ജോലി നേടുക.
🔰ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം


എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ലാബോറട്ടറിയിൽ ഒരു വർഷ കാലയളവിൽ താത്കാലികമായി എച്ച് ഡി എസ് നു കീഴിൽ 13 ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു. 

യോഗ്യത: പ്രീഡിഗ്രി, ഗവ അംഗീകൃത ഡിഎംഎൽടി കോഴ്‌സ് പാസ്, കേരള പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯, പ്രായ പരിധി 35 വയസ്സിൽ താഴെ. സ്റ്റൈപ്പ൯്റ് 10,000 രൂപ. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും അസൽ പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ ഫെബ്രുവരി 06 ന് രാവിലെ 10.30 ന് എത്തിച്ചേരണം.

🔰ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 16നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും.


താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

🔰ക്യാൻസർ സെന്ററിൽ കരാർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ഹെപ്പറ്റോബിലിറ്ററി സർജൻ, പ്ലാസ്റ്റിക് സർജൻ തസ്തികകളിൽ താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

🔰ഗസ്റ്റ് അധ്യാപക നിയമനം
മങ്കട ഗവ.കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ടവിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകളുമുള്ള കോഴിക്കോട് കോളേജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ (ഫെബ്രുവരി രണ്ട്) രാവിലെ 11ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 9188900202.

🔰വാക് ഇന്‍ ഇന്റര്‍വ്യു
ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ,ക്ലിനിക്കില്‍ ന്യൂട്രീഷന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ന്യൂട്രിഷന്‍, ഫുഡ് സയന്‍സ്, ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍, ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് എന്നിവയിൽ ലേതിലെങ്കിലും എം.എസ്.സി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയം അഭികാമ്യമാണ്. 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയാന്‍ പാടില്ല. പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 12 ന് രാവിലെ 10 മുതല്‍ 12 വരെ ഇടുക്കി കളക്ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-221868.

🔰നൈറ്റ് വാച്ച്മാൻ അഭിമുഖം

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ്സ്‌ യോഗ്യതയുള്ള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി 5ന് രാവിലെ 10:30 മണിക്ക്‌ സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

യോഗ്യത സർട്ടിഫിക്കറ്റുകൾ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.
കെയര്‍ ടേക്കര്‍ നിയമനം;വാക് -ഇന്‍ ഇന്റര്‍വ്യൂ

🔰ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് പകല്‍ വീട് പദ്ധതിയിലേക്ക് കെയര്‍ ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.
യോഗ്യത: പ്ലസ് ടു, ജെറിയാട്രിക് കെയറില്‍ മൂന്ന് മാസത്തെ പരിശീലനം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാവുക. വിവരങ്ങള്‍ക്ക്: 0477271061

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain