കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിലായി നിരവധി ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിലായി നിരവധി ജോലി ഒഴിവുകൾ വന്നിരിക്കുന്നു. ഓൺലൈനായി നേരിട്ടും ജോലി നേടാവുന്ന അവസരങ്ങളാണ് താൽപര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ജോലിക്ക് അപ്ലൈ ചെയ്യുക.
🔰സ്പീച്ച് തെറാപ്പിസ്റ്റ് അഭിമുഖം
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പാക്കുന്ന സ്‌നേഹധാര പദ്ധതിയിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എ.എസ്.എൽ.പി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ ഡി.ഇ.സി.എസ്.ഇ, ഡി.റ്റി.വൈ.എച്ച്.ഐ തത്തുല്യ യോഗ്യതയുള്ളവരേയും പരിഗണിക്കും. താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി ഒൻപത് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ട് ഹാജരാകണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

🔰സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം
കിടപ്പിലായ രോഗികളെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂര്‍ എങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവരും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍ തയാറായവരുമായ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അവസരം. https://sannadhasena.kerala.gov.in/volunteerregistration ല്‍ രജിസ്റ്റര്‍ ചെയ്യാം. പരിശീലനം പൂര്‍ത്തിയായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അതത് തദ്ദേശ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനവുമായി ബന്ധിപ്പിക്കും. ഫോണ്‍ - 7736205554 

🔰​ഉദയം പദ്ധതിയിൽ കെയർടേക്കർ ജോലി ഒഴിവ് 
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഉദയം പദ്ധതിയിൽ കെയർടേക്കറുടെ ഒഴിവ് (ഡ്രൈവിങ്ങും ജോലിയുടെ ഭാഗം). യോഗ്യത പത്താം ക്ലാസ്. ഇരുചക്ര-നാലു ചക്ര വാഹന ലൈസൻസും ഡ്രൈവറായി ജോലിപരിചയവും വേണം. അപേക്ഷ udayamprojectkozhikode@gmail.com​ എന്ന ഇമെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി നാലിന് മുൻപ് അയക്കണം. ഫോൺ: 9207391138.

🔰കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തില്‍ ഫെബ്രുവരി 12നകം അപേക്ഷിക്കണം.

🔰സ്റ്റാഫ് നഴ്‌സ് നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ മൂന്ന് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. യോഗ്യത: ജനറല്‍ നഴ്‌സിങ് മിഡ് വൈഫറി / ബി എസ് സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41. അവസാനതീയതി ഫെബ്രുവരി ഒമ്പത്.
വിവരങ്ങള്‍ക്ക് : www.gmckollam.edu.in.
ഫോണ്‍ 0474 2575050

🔰വെറ്ററിനറി സര്‍ജന്‍ നിയമനം

അഞ്ചല്‍, വെട്ടിക്കവല ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് 12 ന് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ ഹാജരാകണം. ഫോണ്‍ 0474 2793464.

🔰കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

മലപ്പുറം ജില്ലാതല ജാഗ്രതാ സമിതിയിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എം.എസ്.ഡബ്ല്യു അല്ലെങ്കിൽ വുമൺസ് സ്റ്റഡീസ്/ സൈക്കോളജി/ സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ 18നും 40നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

15,000 രൂപയാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടയിൽ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2950084.

🔰പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ നിയമനം

എറണാകുളം ജില്ലാ നിർമ്മിതി കേന്ദ്രയിൽ പ്രൊജക്റ്റ് മാനേജർ തസ്‌തികയിൽ ഒരു വർഷകാലയളവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്‌സിക്യൂട്ടിവ് എഞ്ചിനീയർ/ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവയിൽ കുറയാത്ത തസ്‌തികയിൽ പ്രവർത്തി പരിചയം അഭികാമ്യം.
യോഗ്യത: ബിടെക് (സിവിൽ). പ്രതിമാസ ശമ്പളം 40,000 രൂപ. ഉയർന്ന പ്രായപരിധി 58 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒമ്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2424720

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain