സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ ജോലി നേടാൻ അവസരം.

സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ തൃശൂർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മെൻറൽ ഹെൽത്ത് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷനിൽ കുക്ക്, ക്ലീനിങ് സ്റ്റാഫിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
30 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കുക്കിന് 12,000 രൂപയും ക്ലീനിങ് സ്റ്റാഫിന് 9000 രൂപയുമാണ് ശമ്പളം.

യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 24ന് രാവിലെ 10 ന് രാമവർമപുരത്തുള്ള മോഡൽ ഹോമിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

🔰മലപ്പുറം: പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ആവശ്യമായി വരുന്ന ദിവസ വേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ഏഴാം തരം പൂർത്തിയാക്കിയവരും 45 വയസ്സിനു താഴെ പ്രായമുള്ളവരും വീശുവല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, നീന്തൽ എന്നിവ അിറയുന്നവരുമായിരിക്കണം.


പ്രായോഗിക പരീക്ഷയുടെയും കൂടിക്കാഴ്‌ചയുടെയും അടിസ്ഥാനത്തിലായിരിക്കും പാനൽ തയ്യാറാക്കുന്നത്.

അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം ഫെബ്രുവരി 29ന് വൈകീട്ട് നാലിനുള്ളിൽ ഫിഷ് സീഡ് ഫാം ഓഫീസിൽ സമർപ്പിക്കാവുന്നതാണ്.
വിശദ വിവരത്തിന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെ ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain