കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ,കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി അവസരം

പതിനാല്‌ ജില്ലയിലായി കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി അവസരം
കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ,കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി അവസരം.

🔰സാംസ്‌കാരിക വകുപ്പിൽ ജില്ലാ കോ-ഓർഡിനേറ്റർമാർ

സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവകലാകാരന്മാർക്കുളള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ-ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നു നേടിയ ബിരുദവും കലാസാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 2024 ജനുവരി 1 ൽ 40 വയസ് പൂർത്തിയാകാൻ പാടില്ല. പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം നൽകും. താത്‌പര്യമുളളവർ മാർച്ച് 22ന് മുൻപായി യോഗ്യത, വയസ്, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം http://www.culturedirectorate.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും മാർഗനിർദ്ദേശങ്ങൾക്കും വൈബ്സൈറ്റ് സന്ദർശിക്കുക.


അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ 

🔰 എം.ഐ.എസ് കോർഡിനേറ്റർ

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിൽ നെടുമങ്ങാട് ബി.ആർ.സിയിൽ എം.ഐ.എസ് കോർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള ഇന്റർവ്യൂ ഫെബ്രുവരി 29 ന് എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിൽ (ഗവ. ഗേൾസ് എച്ച്.എസ്.എസ് സ്കൂൾ കോമ്പൗണ്ട്, കിള്ളിപ്പാലം, തിരുവനന്തപുരം 36, ഫോൺ: 0471-2455591) നടത്തും. താത്പര്യമുളളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 29 നു രാവിലെ 10.30 നു ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഒരു ഒഴിവാണുളളത്. ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇ.സി.ഇ) ഉളളവർക്ക് പങ്കെടുക്കാം. എം.സി.എ/ എം.എസ്.സി (സി.എസ്/ ഐ.ടി) എം.ബി.എ അഭികാമ്യം.

🔰 ഡീഅഡിക്ഷൻ സെന്ററിൽ നിയമനം.

ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ-അഡിക്ഷൻ സെൻററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി 2024 ഫെബ്രുവരി 29ന് രാവിലെ 11 മണി മുതൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ യോഗ്യതകളുടെ അസൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ/ വോട്ടർ ഐ.ഡി. എന്നിവയുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പും ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6238300252 എന്ന നമ്പറിൽ ബന്ധപ്പെടുക.

🔰 ട്രെയിനി അനസ്തേഷ്യ ടെക്ന‌ിഷ്യൻ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിൽ ട്രെയിനി അനസ്തേഷ്യ ടെക്നിഷ്യൻ തസ്തികയിലേക്ക് ‌റ്റൈപ്പൻ്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത പ്ലസ് ടു സയൻസ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തീയറ്റർ അൻഡ് അനസ്തേഷ്യ ടെക്നോളജി, ഡിഎംഇ രജിസ്ട്രേഷൻ. പ്രായപരിധി 01.01.2024 ന് 18-36. റ്റൈപ്പന്റ്റ്റ് 10000 രൂപ. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഫെബ്രുവരി 28(ബുധനാഴ്‌ച ) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അനസ്തേഷ്യ വിഭാഗത്തിൽ രാവിലെ 11 ന് നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കാം.


🔰ടെക്നിക്കൽ അസിസ്റ്റൻ്റ് വാക് - ഇൻ - ഇന്റർവ്യൂ

കോട്ടയം : മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 പ്രകാരം സാമൂഹ്യനീതി വകുപ്പ് മെയിൻ്റനൻസ് ട്രിബ്യൂണലുകളിൽ ആർ.ഡി.ഒ മാരെ സഹായിക്കുന്നതിന് ടെക്നിക്കൽ അസിസ്റ്റൻ്റ് ‌മാരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസ്സസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്റൈറ്റിംഗ് എന്നിവയാണ് യോഗ്യത. എം.എസ്.ഡബ്ല്യു ബിരുദമുളളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 18 വയസിനും 35 വയസിനും ഇടയിൽ. ഒരു വർഷത്തെ കരാർ നിയമനമാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27-ന് (ചൊവ്വാഴ്ച്ച) രാവിലെ 11 മണിക്ക് കളക്ട്രേറ്റ് തൂലിക ഹാളിൽ നടക്കുന്ന വാക് - ഇൻ - ഇൻറർവ്യൂവിൽ അസൽ രേഖകളുമായി ഹാജരാകാണാം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain