യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലിഷ് എന്നീ
വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു സയൻസ് വിജയം. ഓരോ വിഷയത്തിനും 40% മാർക്ക് നേടിയവരാകണം. ബയോളജിക്കു പകരം ബോട്ടണി, സുവോളജി കോംബിനേഷൻ പഠിച്ചവരെയും പരിഗണിക്കും.
പ്രായം: 17 1/2-23. 2001 ഒക്ടോബർ ഒന്നിനും 2007 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ടു തീയതിയും ഉൾപ്പെടെ) ജനിച്ചവരാകണം.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ. ശാരീരികക്ഷമതാപരീക്ഷയ്ക്ക് 1.6 കി.മീ. ഓട്ടം, പുള്ളപ്, 9 അടി കിടങ്ങ് ചാടിക്കടക്കൽ, സിഗ്-സാഗ് ബാലൻസിങ് എന്നിവയുണ്ടാകും. കരസേനാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുണ്ടായിരിക്കണം.
www.joinindianarmy.nic.in വെബ്സൈറ്റ് വഴി ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 250 രൂപ പരീക്ഷാഫീസുമുണ്ട്. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്മെന്റ്റ് ഗേറ്റ്വേയുമായി ചേർത്തിരിക്കാം.For more details Click here