പരീക്ഷയില്ലാതെ മൃഗസംരക്ഷണ വകുപ്പിൽ ജോലി നേടാം.

മൃഗസംരക്ഷണ വകുപ്പിൽ ഒഴിവ്
മൃഗസംരക്ഷണ വകുപ്പിൽ ഇടുക്കി ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് അടിമാലി, നെടുങ്കണ്ടം, ദേവികുളം, അഴുത ബ്ലോക്കുകളിലേക്ക് വെറ്ററിനറി ഡോക്ടറെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇൻ്റർവ്യൂ നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇൻ ഇന്റർവ്യൂ.

താൽപര്യമുളള ബിവിഎസ്‌സി ആൻ്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുളള ബിരുധദാരികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിന് എത്തുന്നവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം സർട്ടിഫിക്കറ്റ്, വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തിൽ വെറ്ററിനറി ഡോക്‌ടറുടെ തസ്‌തികയിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാർഥിയെ നിയമിക്കുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ ആയിരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain