സാമൂഹ്യനീതി വകുപ്പിൻ്റെ ഇടുക്കി സർക്കാർ വൃദ്ധ വികലാംഗസദനത്തിൽ ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെപിഎച്ച്എൻ തസ്‌തികകളിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിന് 2024 ഫെബ്രുവരി 12ന് വാക് ഇൻ ഇൻ്റർവ്യൂ നടക്കും. കെയർ പ്രൊവൈഡർ തസ്‌തികയിൽ 18 നും 50 നും ഇടയിൽ പ്രായമുളള എട്ടാം ക്ലാസ് പാസായ സ്ത്രീകളാണ് അപേക്ഷിക്കേണ്ടത്.
ജെപിഎച്ച്എൻ തസ്‌തികയിൽ പ്ലസ്‌ടു ജെപിച്ച്എൻ അല്ലെങ്കിൽ പ്ലസ്ട് എഎൻഎം കോഴ്‌സ് പാസ്സായിരിക്കണം. 18 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകൾക്കും പുരുഷൻമാർക്കും പങ്കെടുക്കാം. വിശദമായ ബയോഡാറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസ്സലും പകർപ്പും സഹിതം തൊടുപുഴ മുതലക്കോടത്ത് പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധ വികലാംഗസദനത്തിൽ നേരിട്ട് ഹാജരാകണം.
കെയർ പ്രൊവൈഡർ തസ്‌തികയിലേക്കുളള ഇൻ്റർവ്യൂ 2024 ഫെബ്രുവരി 12ന് 10.30 നും ജെപിഎച്ച്എൻ തസ്‌തികയിലേക്കുളള ഇന്റർവ്യൂ 11 മണിക്കും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 04862 297821.