ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു | Clerks jobs in kerala

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിപ്പാട് മാവേലിക്കര ഐ.ടി.ഐകളില്‍ അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തിലുള്ളവരായിരിക്കണം.
 പ്രായപരിധി: 18-40
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഡി.സി.എ, സി.ഒ.പി.എ., മലയാളം കംപ്യൂട്ടിങ് വിജ്ഞാനം.
അപേക്ഷയോടെപ്പം ബയോഡാറ്റ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍ (അനക്സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ - 688013 എന്ന വിലാസത്തില്‍ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി അപേക്ഷ നല്‍കുക.
ഫോണ്‍ : 0477- 2252548, ഇ-െമയില്‍: ddoforscalpy@gmail.com

🔰താത്ക്കാലിക നിയമനം
തൃശ്ശൂര്‍ ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 ഡയറി പ്ലാന്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെക്കാനിക്കല്‍ റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് വിഷയങ്ങളില്‍ ഐ.ടി.ഐയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 36 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 29 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain