കുടുംബശ്രീയും,DDUGKY, കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ് നടത്തുന്നു.

കുടുംബശ്രീയും,DDUGKY, കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ് നടത്തുന്നു.
വിവിധ സ്ഥലങ്ങളിൽ ആയി തൊഴിൽ മേള നടത്തുന്നു പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് അവസരം, പരമാവധി ഷെയർ ചെയ്യുക.

കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയുടെയും DDUGKY (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷന്റെയും ( കെ കെ ഇ എം) കീഴിൽ ഇരിങ്ങാലക്കുട, ചാലക്കുടി, ചേർപ്പ്, മാള, കൊടകര മതിലകം, വെള്ളാങ്ങല്ലൂർ എന്നീ ബ്ലോക്കുകൾ സംയുക്തമായി തൊഴിൽ മേള, മൊബിലൈസേഷൻ ക്യാമ്പ് എന്നിവ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 26 ന് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന തൊഴിൽ മേളയിൽ 18 മുതൽ 45 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഫെബ്രുവരി 26 ന് രാവിലെ 8.30 മണി മുതൽ 11 മണി വരെ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകും. തൊഴിൽ അന്വേഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്

🛑 ടാലെന്റ് വേവ് 24' തൊഴിൽ മേള,

 മൊബിലൈസേഷൻ ക്യാമ്പ്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന പദ്ധതിയും (ഡി.ഡി.യു.ജി.കെ.വൈ) കേരള നോളജ് ഇക്കോണമി മിഷനും ( കെ കെ ഇ എം) സംയുക്തമായി 'ടാലെന്റ് വേവ് 24' തൊഴിൽ മേളയും മൊബിലൈസേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നു. പഴയന്നൂർ, ചൊവ്വന്നൂർ, പുഴയ്ക്കൽ, വടക്കാഞ്ചേരി എന്നീ ബ്ലോക്കുകളിലെ ഉദ്യോഗാർഥികൾക്കായാണ് ക്യാമ്പ് നടത്തുന്നത്.

ഫെബ്രുവരി 29 ന് വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള അനുഗ്രഹ ഓഡിറ്റോറിയത്തിൽ എസ്എസ്എൽസി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അഭിരുചിയും ഉള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0487 2362517.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain