Kerala temporary job vacancies 2024
🔰പാർട് ടൈം ട്യൂട്ടർ നിയമനംപട്ടികവർഗ വികസന വകുപ്പിന് കീഴിൽ ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പാർട് ടൈം ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിലേക്കാണ് ട്യൂട്ടറുടെ സേവനം ആവശ്യമായി വരുന്നത്.
ഡിഗ്രി, ബി.എഡ് അല്ലെങ്കിൽ ടി.ടി.സി ആണ് യോഗ്യത. എം.ആർ.എസിന്റെ സമീപ പ്രദേശത്ത് താമസിക്കുന്നവർക്കും പട്ടികജാതി /പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കും മുൻഗണനയുണ്ടായിരിക്കുമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. താത്പര്യമുള്ളവർ ഫെബ്രുവരി 21 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി സീനിയർ സൂപ്രണ്ട്, ഡോ. എ.എം.എം.ആർ.എച്ച്.എസ്.എസ് കട്ടേല, ശ്രീകാര്യം പി.ഒ. തിരുവനന്തപുരം-695017 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖം മാർച്ച് 22 രാവിലെ 10 ന് സ്‌കൂളിൽ വച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938
🔰നിഷ്-ൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് വിവിധ ഒഴിവുകളിലേക്കു യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ, ഓഡിയോളോജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളോജി, ഒക്കുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ ക്ലിനിക്കൽ സൂപ്പർവൈസർ, സാമൂഹ്യ നീതിവകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേയ്ക്ക് ലീഗൽ അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 22. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.
🔰താത്കാലിക നിയമനം
മയ്യനാട് സി കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിന് വോക്-ഇന്‍-ഇന്റര്‍വ്യൂ മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഫെബ്രുവരി 20 ന് രാവിലെ 10.30 ന് നടത്തും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. പ്രായപരിധി പി എസ് സി. മാനദണ്ഡപ്രകാരം. ഫോണ്‍- 0474 2555050.
🔰ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതനത്തിന് നിയമനം നടത്തുന്നു. പ്രതി ദിനം 675 രൂപയാണ് പ്രതിഫലം. എസ്.എസ്.എൽ.സി, സർട്ടിഫിക്കറ്റ്/ ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി ആണ് യോഗ്യത. കമ്പ്യൂട്ടർ പരിജാഞാനം അഭികാമ്യം. 18 നും 41 നുമിടയിലാവണം പ്രായം. അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 21 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
🔰ആയുഷ് കേന്ദ്രത്തിൽ നഴ്‌സിങ് അസിസ്റ്റന്റ്
കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ആയുഷ് കേന്ദ്രങ്ങളിലേക്ക് നഴ്‌സിങ് അസിസ്റ്റന്റ് (എ.എൻ.എം.) മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ(ജി.എൻ.എം.) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ദേശീയ ആയുഷ് ദൗത്യം അഭിമുഖം നടത്തുന്നു. ഫെബ്രുവരി 23ന് രാവിലെ 10.30ന് കോട്ടയം ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ വച്ചാണ് അഭിമുഖം. പ്രായപരിധി: 2024 ഫെബ്രുവരി 23ന് 40 വയസിൽ കൂടുരുത്.
🔰ആരോഗ്യ കേരളം: വിവിധ തസ്തികകളില്‍ നിയമനം
വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, ഓഫീസ് സെക്രട്ടറി, ജെ.പി.എച്ച്.എന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 ല്‍ വിലാസത്തില്‍ ഫെബ്രുവരി 22 നകം നേരിട്ടോ, തപാലായോ അപേക്ഷിക്കണം. ഫോണ്‍: 04936 202771.