കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള ഒഴിവുകൾ കുറഞ്ഞ യോഗ്യത ഉള്ളവർക്കും ജോലി നേടാൻ അവസരം.
🟥 ജോബ് ഡ്രൈവ്
കോട്ടയം: അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ സ്റ്റോർ മാനേജർ, സെയിൽസ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ‌് തസ്‌തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും.
യോഗ്യത: പത്താംക്ലാസ്, പ്ലസ്‌ടു, ഡിപ്ലോമ, ബിരുദം.
വിവരങ്ങൾക്ക് രജിസ്ട്രേഷനും 8921636122, 8289810279, 7736645206
🟥 നൈറ്റ് വാച്ച്‌മാൻ അഭിമുഖം
തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്‌മാൻ തസ്തികയിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ്സ് യോഗ്യതയുളള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി 5ന് രാവിലെ 10:30 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത സർട്ടിഫിക്കറ്റുകൾ എക്സ‌്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം.
☎️ 04722812686, 9400006460.
🛑സാമൂഹ്യ നീതി വകുപിന് കീഴിൽ ജോലി ഒഴിവുകൾ
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കാനായി ആറാട്ടുപുഴയിൽ ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കുക്ക്, നേഴ്സ്, മൾട്ടി ടാസ്ക് സ്റ്റാഫ്, സോഷ്യൽ വർക്കർ തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
കുക്ക് ജോലി
യോഗ്യത: എട്ടാം ക്ലാസ്, പാചകത്തിൽ പ്രാവീണ്യവും 2വർഷത്തെ പ്രവർത്തിപരിചയവും. ഫെബ്രുവരി അഞ്ചിന് രാവിലെ 10 മണിക്കാണ് അഭിമുഖം
യോഗ്യത: ജി.എൻ.എം./ബി.എസ്സി., സർക്കാർ/ സ്വകാര്യമേഖലയിൽ പരിശീലനം, വയോജന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്കാണ് അഭിമുഖം.
ജില്ല സാമൂഹ്യ നീതി ഓഫീസിൽ വെച്ചാണ് ഇതിനായുളള വാക്ക് ഇൻ ഇന്റർവ്യൂ. ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം.
മൾട്ടി ടാസ്ക്‌ക് സ്റ്റാഫ്
യോഗ്യത-എട്ടാം ക്ലാസ്, ക്ഷേമ സ്ഥാപനങ്ങളിൽ 2 വർഷത്തെ പ്രവൃത്തി പരിചയം, കിടപ്പ് രോഗികളെ പരിപാലിക്കാൻ സന്നദ്ധത.
ഫെബ്രുവരി 7-ന് രാവിലെ 10 മണിക്കാണ് അഭിമുഖം.
സോഷ്യൽ വർക്കർ
യോഗ്യത: സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം, വയോജന മേഖലയിൽ മൂന്നുവർഷത്തെ പ്രവർത്തിപരിചം, കൗൺസിലിംഗ് സേവന പരിചയം.
ഫെബ്രുവരി 7-ന് ഉച്ചയ്ക്ക് 12 മണിക്കാണ് അഭിമുഖം.
ജില്ല സാമൂഹ്യ നീതി ഓഫീസിൽ വെച്ചാണ് വാക്ക് ഇൻ ഇന്റർവ്യൂ.
ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം.
കൂടുതൽ വിവരങ്ങൾക്ക് 0477 2253870
🟥 ഇസിജി ടെക്നീഷ്യൻ നിയമനം
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം,കാസിന് കീഴിൽ ഇസിജി ടെക്നീഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് 690/ രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്