പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ തൽക്കാലിക ജോലി ഒഴിവുകൾ | Kerala temporary jobs

പരീക്ഷയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ തൽക്കാലിക ജോലി ഒഴിവുകൾ 
കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി താൽക്കാലിക ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കും പത്താം ക്ലാസ് തോറ്റവർക്ക് ജോലി നേടാൻ അവസരം, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിനു ശേഷം നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക. ഷെയർ ചെയ്യുക

🔰താത്ക്കാലിക നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 12ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ സി വി റ്റി സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ 9447488348.

🔰അപേക്ഷ ക്ഷണിച്ചു

പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലെ ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം . യോഗ്യത ;വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി .പ്രീപ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, നഴ്സറി ടീച്ചര്‍ ട്രെയിനിങ് ഉള്ളവര്‍ക്ക് മുന്‍ഗണ.  

ഹെല്‍പ്പര്‍ തസ്തിക: പത്താക്ലാസ് പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ പൂര്‍ണ ആരോഗ്യവതികളായ വനിതകളായിരിക്കണം.  

പ്രായപരിധി: 18-46. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും. അപേക്ഷ ഫെബ്രുവരി 20 നകം സി ഡി പി ഓ, ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം പത്തനാപുരം ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലും, പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലും ലഭിക്കും.ഫോണ്‍ 9446524441, 9895167619.

🔰വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com

🔰ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍
അഭിമുഖം 16 ന്

മെഴുവേലി ഗവ.വനിത ഐടിഐ യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുവരി 12 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖം നടത്തും. ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2259952.

🔰യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍
 നിയമനം നടത്തുന്നു 

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14ന് ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം ഫെബ്രുവരി 14ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും

🔰താത്കാലിക നിയമനം

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ് ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in –ഫോണ്‍- 0476 2666160, 2665935

🔰ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്
 
ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്കും മറ്റ് പദ്ധതിയിലേ ക്കുമുള്ള ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷ/ സ്ത്രീ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ഫെബ്രുവരി 14ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും. കേരള സർക്കാരിന്റെ ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായ 40വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

രാവിലെ 10 മുതൽ ഒന്നുവരെ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് രണ്ട് മുതൽ അഞ്ചു വരെ സ്ത്രീ തെറാപ്പിസ്റ്റ് തസ്തിക യിലേക്കുമാണ് അഭിമുഖം. താൽപര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാക്കുക. ഫെബ്രുവരി 12 ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് വരെ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും .
പ്രതിമാസ വേതനം 14700 രൂപ.
ഫോൺ : 0484-2919133

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain