കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം | Kochi metro job vacancy

കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിന്റെയും സംയുക്ത സംരംഭമായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, കമ്പനി സെക്രട്ടറി -E4 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദതൊടപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനിസെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ (ICSI) നിന്നുള്ള അസോസിയേറ്റ് / ഫെലോ അംഗത്വം

പരിചയം: 10 വർഷം
പ്രായപരിധി: 45 വയസ്സ്
(സംവരണ ചട്ടങ്ങൾ അനുസരിച്ച് പ്രായത്തിൽ ഇളവ് ലഭിക്കു)

സാലറി 70,000 - 2,00,000 

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


🔰എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെന്റർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്‌തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു,

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

യോഗ്യത - എസ് എസ് എൽ സി, കാർപ്പെന്റർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ്, കാർപ്പെന്ററിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
പ്രായം പരിധി - 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം)
പ്രതിമാസ ശമ്പളം - 18000 രൂപ.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain