ഫെബ്രുവരി 24-ന് അമ്പലപ്പുഴ ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന മേള എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ആലപ്പുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ 200- ൽ പരം തസ്‌തികകൾ ഉണ്ടാകും. 20 കമ്പനികൾ പങ്കെടുക്കും.
ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. തൊഴിൽ മേളയോടൊപ്പം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ വി.എച്ച്.എസ്.ഇ. വിദ്യാർഥികളുടെ സ്വയം തൊഴിൽ സാദ്ധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖല അസിസ്റ്റന്റ് ഡയറക്‌ടർ ഷാജു തോമസ് സെമിനാർ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വി.എച്ച്.എസ്. സ്‌കൂളുകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്കാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം.
പങ്കെടുക്കാൻ യോഗ്യത നേടിയവർക്കുള്ള പ്രവേശന പത്രിക രജിസ്റ്റർ ചെയ്‌ത സ്‌കൂളിൽ നിന്നും 22-ന് വിതരണം ചെയ്യും.
പ്രവേശന പത്രികയുമായി രജിസ്ട്രേഷൻ കൗണ്ടറിലെത്തി രജിസ്റ്റർ ചെയ്ത ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഒരാൾക്ക് മൂന്ന് ഇന്റർവ്യൂ കളിൽ പങ്കെടുക്കാവുന്നതാണ്.