യോഗ്യത: എഞ്ചിനീയറിംഗിൽ ബിരുദം/ ഏതെങ്കിലും വിഷയത്തിൽ ബിരുദം
ഓപ്പറേഷൻസ് മാനേജ്മെന്റിൽ MBA
പരിചയം: ഒരു വർഷം
ശമ്പളം: 35,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 22 മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക.
🔰എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്‌തികയിലേക്ക് താത്‌കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇൻ്റർവ്യൂ നടത്തും.
ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.