നാഷണൽ ആയുഷ് മിഷൻ വഴി ജോലി നേടാം | National Ayush Mission Kerala Recruitment 202

 ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ് 


ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്കും മറ്റ് പദ്ധതിയിലേ ക്കുമുള്ള ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷ/ സ്ത്രീ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ഫെബ്രുവരി 14ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും. കേരള സർക്കാരിന്റെ ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായ 40വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 10 മുതൽ ഒന്നുവരെ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് രണ്ട് മുതൽ അഞ്ചു വരെ സ്ത്രീ തെറാപ്പിസ്റ്റ് തസ്തികയിലേക്കുമാണ് അഭിമുഖം. താൽപര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാക്കുക. ഫെബ്രുവരി 12 ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് വരെ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും . പ്രതിമാസ വേതനം 14700 രൂപ. ഫോൺ : 0484-2919133

യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം 
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14ന് ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം ഫെബ്രുവരി 14ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ

 കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain