കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ലാബിൽ ഡി.എം.എൽ.റ്റി കോഴ്സ് പാസായ ഉദ്യോഗാർത്ഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രന്റീസായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഡി.എം.എൽ.റ്റി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 35 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 26ന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484 2777489, 0484 27776043.
എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ നിയമനം
മലപ്പുറം ജില്ലയില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ പുതുതായി നിലവില്‍ വരുന്ന ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നും സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ ബി.ഇ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകള്‍ ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രൊജക്ട് ഓഫീസ്, കോട്ടപ്പടി, മലപ്പുറം -676519 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.
ഭവന നിര്‍മ്മാണ ബോര്‍ഡ് കരാര്‍ നിയമനം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്റ് കമ്മറ്റിയുടെ കീഴില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകള്‍ ഇ-മെയില്‍ ആയും അയക്കാം. ഇ-മെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം. വനിതാ സ്വീപ്പര്‍ 4 ഒഴിവ്, സെക്യൂരിറ്റി (പകല്‍ സമയം) 2 ഒഴിവ്, സെക്യൂരിറ്റി (രാതി സമയം) (പുരുഷന്മാര്‍ മാത്രം) 1 ഒഴിവ്, ഇലക്ട്രിഷ്യന്‍ (മുന്‍ പരിചയം അഭികാമ്യം ) ഒഴിവ് 2, ലിഫ്റ്റ് ഓപ്പറേറ്റര്‍ 1 ഒഴിവ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059. ഇ-മെയില്‍ kshbekmdn@gmail.com
കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org
ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്
എറണാംകുളം ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്കും മറ്റ് പദ്ധതിയിലേ ക്കുമുള്ള ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷ/ സ്ത്രീ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ഫെബ്രുവരി 14ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും. കേരള സർക്കാരിന്റെ ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായ 40വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
രാവിലെ 10 മുതൽ ഒന്നുവരെ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് രണ്ട് മുതൽ അഞ്ചു വരെ സ്ത്രീ തെറാപ്പിസ്റ്റ് തസ്തികയിലേക്കുമാണ് അഭിമുഖം. താൽപര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാക്കുക. ഫെബ്രുവരി 12 ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് വരെ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും .
അങ്കണവാടി വര്‍ക്കര്‍ ഒഴിവ്
തൃശ്ശൂര്‍ ജില്ലയില്‍ തളിക്കുളം ഐ.സി.ഡി.എസ് പദ്ധതിക്ക് കീഴിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ ഒഴിവിലേക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായിരിക്കണം. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കിയവരും 46 വയസ് കവിയാത്തകരുമാകണം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് ഉണ്ടാകും. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഓഫീസിലും തളിക്കുളം ഐ.സി.ഡി.എസിലും അപേക്ഷാ ഫോം ലഭിക്കും. ഫെബ്രുവരി 12 മുതല്‍ 26 വൈകിട്ട് അഞ്ചുവരെ തളിക്കുളം ഐ.സി.ഡി.എസ് പ്രൊജക്ട് കാര്യാലയത്തില്‍ സ്വീകരിക്കും.
അപേക്ഷയോടൊപ്പം മേല്‍വിലാസമെഴുതിയ പോസ്റ്റ് കാര്‍ഡ് നിര്‍ബന്ധമായും വെയ്ക്കണം. കൂടികാഴ്ചയുടെ അടിസ്ഥാത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഫോണ്‍: 0487 2394522.
വാക്ക് – ഇൻ ഇന്റർവ്യൂ
മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫെബ്രുവരി 14 ന് രാവിലെ 11ന് മട്ടാഞ്ചേരി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലാണ് ഇന്റർവ്യൂ. പി.എസ്.സി. നിർദേശിച്ചിട്ടുള്ള യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.