അഭ്യസ്ഥ വിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി മിഷൻ എ പ്ലസ് പദ്ധതിയുടെ ഭാഗമായി ഞാഴിൽ അഭിമുഖം സംഘടിപ്പിക്കുന്നു. കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ, ജില്ലാ മിഷന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെയാണ് വിവിധ ഒഴിവുകളിലേക്കുള്ള തൊഴിൽ അഭിമുഖം സംഘടിപ്പിക്കുന്നത്
ജില്ലയിലെ പ്രാദേശിക ഒഴിവുകളിലേക്കാണ് നാളെ (മാർച്ച് ആറിന്) രാവിലെ 9.30 മുതൽ ഒരു മണിവരെ കോഴിക്കോട് രാമനാട്ടുകര ബസ്സ്റ്റാൻഡ് പരിസരത്തുള്ള സുരഭി മാളിൽ വാക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നത്. അധ്യാപകർ, മെന്റർ, മാനേജർ തസ്തികകളിലാണ് ഒഴിവ്. ബിരുദാനന്തര ബിരുദം, ബിരുദം, പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സംസ്ഥാന സർക്കാരിൻ്റെ ജോബ് പോർട്ടൽ maa www.knowledgemission.kerala.gov.in (DWMS Connect App) 8 l കൂടുതൽ വിവരങ്ങൾക്ക് +91 97787 85765, 8943430653 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.