സാധാരക്കാർക്ക് നേടാവുന്ന നാട്ടിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

ഗസ്റ്റ് ഇൻസ്ട്രക്‌ടർ നിയമനം
ചന്ദനത്തോപ്പ് സർക്കാർ ബേസിക് ട്രെയിനിങ് സെന്റററിൽ ഫുഡ് പ്രൊഡക്ഷൻ (ജനറൽ) ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ട‌റെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാർച് 15 രാവിലെ 11 ന് നടത്തും ബന്ധപ്പെട്ട ടേഡിൽ എൻ ടി സി എൻ എ സി യും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഹോട്ടൽ മാനേജ്‌മെന്റ്റ് / കാറ്ററിങ് ടെക്നോളജിയിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഹോട്ടൽ മാനേജ്‌മെന്റ്റ്/ കാറ്ററിങ് ടെക്നോളജിയിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഫോൺ: 0474 2713099

ടെക്നിക്കൽ അസിസ്റ്റന്റ്റ്

കൊല്ലം ആർ ഡി ഒ ഓഫീസിൽ പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണലിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തും. യോഗ്യത അംഗീക്യത സർവകലാശാല ബിരുദം. എം എസ് ഡബ്യൂ യോഗ്യതയുളളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന, വേർഡ് പ്രോസസിങിൽ (മലയാളം, ഇംഗ്ലീഷ്) സർക്കാർ അംഗീക്യത കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 18-35 വയസ്സ്

ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ അസലും പകർപ്പും സഹിതം മാർച് 14ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം കലക്ടറേറ്റിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു.

കുളത്തുപ്പുഴ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് എച്ച് എസ് റ്റി. എച്ച് എസ് എസ് റ്റി അധ്യാപകതസ്തികളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. പി എസ് സി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയും പ്രായപരിധിയും അനുസരിച്ചായിരിക്കും നിയമനം. സ്കൂ‌ളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 15 വൈകിട്ട് അഞ്ചിനകം പുനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ ലഭിക്കണം. കുളത്തൂപ്പുഴ എം ആർ എസിൽ തുടർച്ചയായി മൂന്ന് വർഷം ജോലി ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ 0475 2222353.

ഫിസിയോതെറാപ്പിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിന് 19ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. .www.rcctvm.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain