സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസും ഉള്ളവർക്ക് മത്സ്യഫെഡിൽ ജോലി നേടാൻ അവസരം

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) ൻ്റെ തിരുവനന്തപുരം ജില്ലയിലെ ആനയറ ബേസ് സ്റ്റേഷനിലേക്ക് എസ്.എസ്.എൽ.സി യോഗ്യതയുള്ളതും, സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസുള്ളതും 18നും 36നും മധ്യേ പ്രായമുള്ളതുമായ രണ്ട് ഡെലിവറി ബോയ്‌സ് നെ നിയമിക്കുന്നു.
മാർച്ച് 11ന് രാവിലെ 10ന് തിരുവനന്തപുരം, ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷനിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

താത്പര്യമുള്ളവർ വയസ്, ജാതി, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിൻ്റെ ഓണർഷിപ്പ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

✅കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലേക്ക് ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.

കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ ഡി.എം.എൽ.റ്റി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11ന് ഉച്ചകഴിഞ്ഞ് രണ്ടിന് പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain