സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ തസ്‌തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

കേരള പബ്ലിക് എൻ്റർപ്രൈസസ് (സെക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് പൊതുമേഖല സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിലെ തസ്‌തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ്റ് മാനേജർ, എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ ( മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്, ഇൻഫോർമേഷൻ ടെക്നോളജി), സ്‌കിൽഡ് വർക്കർ ( ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, വർക്കർ, ഡ്രാഫ്റ്റ്സ്‌മാൻ - മെക്കാനിക്കൽ) എന്നീ തസ്‌തികകളിലാണ് നിയമനം.

അടിസ്ഥാന യോഗ്യത ഡിപ്ലോമ/ ITI/ B Tech/BE/ MBA/MHRM/CA/CMA/ ICWAI

ശമ്പളം: 8000 - 49,000 രൂപ

ഉദ്യോഗാർഥികൾ ബയോഡാറ്റ / സി.വി. എന്നിവ ബോർഡിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കണം.

ഉദ്യോഗാർഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഏപ്രിൽ 1 പ്രായപരിധി, പരിചയം മറ്റു വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain