നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി പരീക്ഷ ഇല്ലാതെ കേരള സർക്കാർ താത്‌കാലിക ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ,നിങ്ങളുടെ ജില്ലകളിൽ തന്നെ ജോലി പരീക്ഷ ഇല്ലാതെ കേരള സർക്കാർ താത്‌കാലിക ജോലി നേടാൻ അവസരം,പരമാവധി ഷെയർ കൂടി ചെയ്യുക.
ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

നാഷണൽ ആയുഷ് മിഷന് കീഴിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഡി.ഇ.ഒ) തസ്‌തികയിൽ നിയമനം നടത്തുന്നു. മാർച്ച് 31 നകം അപേക്ഷകൾ രജിസ്റ്റേർഡ് തപാലായോ നേരിട്ടോ അഞ്ചുകുന്ന് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലോ നൽകണം. വിവരങ്ങൾക്ക്: www.nam.kerala.gov.in

അപേക്ഷ ക്ഷണിച്ചു

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിൽ ഫ്രന്റ് ഓഫീസ് അസിസ്റ്റൻ്റ്, പ്ലംബർ കം ഇലക്ട്രീഷ്യൻ തസ്‌തികയിൽ നിയമനം നടത്തുന്നു. പ്രായപരിധി 41 വയസ്സ്, മാർച്ച് 25 നകം സബ്ബ് കളക്‌ടർ, പ്രസിഡൻ്റ് എൻ ഊര് ട്രൈബൽ ഹെറിറ്റേജ് വില്ലേജ്, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിക്ക് സമീപം പൂക്കോട് എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9778783522.

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ അരിത്തമാറ്റിക് കം ഡ്രോയിങ്ങ് വിഭാഗത്തിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് ഈഴവ, ബില്ല. തിയ്യ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) നിന്ന് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ട‌റെ നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 16നു രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യതകൾ: എസ്.എസ്.എൽ. സിയും ഡിഗ്രി/ ഡിപ്ലോമ (പ്രവൃത്തി പരിചയം) അല്ലെങ്കിൽ ഫിറ്റർ, ടർണർ, മഷിനിസ്സ് എന്നി ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതകൾ.

ലൈഫ്‌ഗാർഡ് കം സ്വിമ്മിംഗ് ഇൻസ്ട്രക്ട‌ർ നിയമനം

പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തൽ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാർഡ് കം സ്വിമ്മിംഗ് ഇൻസ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്. താൽപര്യമുള്ളവർ മാർച്ച് 18 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. യോഗ്യത അംഗീകൃത ലൈഫ് സേവിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സായ് നടത്തിയ 6 ആഴ്‌ചത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് എ എസ് സി എ ലെവൽ / 1/ലെവൽ - 2 സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. നീന്തൽക്കുള പരിപാലനത്തിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0480 2850260.

വാക്-ഇൻ-ഇന്റർർവ്യൂ

തൃപ്പൂണിത്തുറ ഗവ. ആയുർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി കാന്റ്റീനിൽ ഒഴിവുള്ള കുക്ക്, അസി.

കുക്ക് തസ്‌തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്‌കാലിക നിയമനം നടത്തുന്നു. യോഗ്യത പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം, കുക്ക് തസ്‌തികയിൽ ജോലി ചെയ്തു‌ള്ള പ്രവൃത്തി പരിചയം. 01.01.24 ന് 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain