മിനിമം യോഗ്യത ഏഴാം ക്ലാസ് കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ ഒഴിവ്

കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ സ്വീപ്പർ കം ക്ലാസ്സ് IV തസ്തികയിലേക്കുവർഷത്തേക്ക് ഒരു വർഷത്തേക്ക് ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരുനിയമനം നടത്തുന്നതിലേക്ക് എംപാനൽ ലിസ്റ്റ് രൂപീകരിക്കാൻ 2024 ഏപ്രിൽ മാസം 05-ാം തീയതി രാവിലെ 10.00 ന് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയുടെ പനങ്ങാട് ആസ്ഥാന മന്ദിരത്തിൽ വെച്ച് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താഴെപറയുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മേൽ തീയതിയിൽ നടക്കുന്ന വോക്-ഇൻ-ഇൻ്റർവ്യൂയിൽ പങ്കെടുക്കാവുന്നതാണ്.

1. ഉദ്യോഗപ്പേര്: സ്വീപ്പർ കം ക്ലാസ്സ് IV (ദിവസവേതന അടിസ്ഥാനത്തിൽ)

2. ഒഴിവ്: പ്രതീക്ഷിത ഒഴിവുകൾ

3. ശമ്പളം: 675/- രൂപ നിരക്കിൽ, പ്രതിമാസ പരമാവധി വേതന നിരക്ക് 18,225/-

4. നിയമനരീതി: താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ

5. പ്രായം: കുറഞ്ഞ പ്രായപരിധി 18 കൂടിയ പ്രായ പരിധി 50

6. യോഗ്യതകൾ: എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് (7-ാം ക്ലാസ്സ് പാസ്സായി രിക്കണം), ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല.

7. യോഗ്യതകൾ മേൽപറഞ്ഞ പ്രകാരം അല്ലെന്ന് ബോധ്യപ്പെടുന്ന പക്ഷം ജോലി യിൽ തുടരാൻ അനുവദിക്കുന്നതല്ല.

8. അസിസ്റ്റന്റ്റ് സർജൻ/ജൂനിയർ കൺസൾട്ടൻ്റ് തസ്‌തികയിൽ കുറയാത്ത മെഡിക്കൽ ആഫീസർമാർ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വോക് ഇൻ-ഇൻ്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്.

വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ.


 വിജ്ഞാപനത്തോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന നിശ്ചിത അപേക്ഷാ ഫോറം ഡൗൺലോഡ് ‌ചെ‌യ്‌ത്‌ പൂരിപ്പിച്ച് പ്രസത അപേക്ഷയോ ടൊപ്പം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പ്രായം, വിദ്യാഭ്യാസം എന്നിവ തെളി യിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തി 2024 ഏപ്രിൽ മാസം 05-ാം തീയതി രാവിലെ 10.00 ന് സർവ്വകലാശാല ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain