യോഗ്യത പത്താം ക്ലാസ് മുതൽ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു

യോഗ്യത പത്താം ക്ലാസ് മുതൽ എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു
കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 23ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടന്റ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്‌സ്),

 റിസപ്ഷനിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബില്ലിംഗ് സ്റ്റാഫ്, ഫ്‌ളോർ മാനേജർ, ടീം ലീഡർ, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് മാർക്കറ്റിംഗ്, വിഷ്വൽ മർചന്റൈസർ, ലോൺ ഓഫീസർ (യോഗ്യത : എസ്.എസ്.എൽ.സി ) ടീം ലീഡർ, ഡിസ്ട്രിബ്യൂഷൻ ലീഡർ (യോഗ്യത : ബിരുദം ), ഹെൽപ്പർ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

പ്രായപരിധി : 35 വയസ്സ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain