ഹോസ്പ്‌പിറ്റലിൽ സെക്യൂരിറ്റി സ്റ്റാഫ് ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹോസ്പ്‌പിറ്റലിൽ സെക്യൂരിറ്റി സ്റ്റാഫ് ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇൻ്റർവ്യൂ വഴി ജോലി നേടാം.പരമാവധി ഷെയർ ചെയ്യുക.
കാസർകോട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താത്ക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്.

എസ്.എസ്.എൽ. സി പാസ്സായ (40 വയസ്സിൽ താഴെ പ്രായം) താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് ആറിന് രാവിലെ പത്തിന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഫീസിൽ അഭിമുഖത്തിന് എത്തണം.

വിമുക്തഭടന്മാർക്ക് മുൻഗണന. 

1. എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്ക്കാലികമായി നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന് രാവിലെ 10.30ന് നടക്കും.

തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം. അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain