ഇന്ന് വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ | kerala temporary job 2024

 കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക.


ഗ്രാമപഞ്ചായത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവ്. ബിരുദധാരികളും കമ്പ്യൂട്ടറില്‍ പ്രാവീണ്യമുള്ളവരും മലയാളം ടൈപ്പിംഗ് അറിവുള്ളവരും നിശ്ചിത പ്രായപരിധിയുള്ളവരും മാര്‍ച്ച് രണ്ടിന് രാവിലെ 11ന് മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04998 240221.

ഓവര്‍സിയര്‍ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒഴിവ്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ബിരുദം / ഡിപ്ലോമ. ഫോണ്‍ 04998 240221.
തൊഴില്‍ മേള മാര്‍ച്ച് 2 ന്
കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസിക് എച്ച്.ആര്‍ സൊല്യൂഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9.30 മുതല്‍ പനമരം വിജയ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. അക്കൗണ്ടന്റ്, ബില്ലിംഗ്, ക്യാഷര്‍, ഷോറൂം സെയില്‍സ്, ടെലി കോളര്‍, റിസപ്ഷനിസ്റ്റ് തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്ലിക്കേഷനില്‍ രജിസറ്റര്‍ ചെയ്യണം.

സ്റ്റാഫ് നഴ്സ് നിയമനം
സമഗ്ര മാനസികാരോഗ്യ പദ്ധതിയിൽ പെരിന്തൽമണ്ണ ഡേ കെയർ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ജി.എൻ.എം/ ബി.എസ്.സി നഴ്സിങ്, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് രജിസ്ട്രേഷൻ, സൈക്യാട്രിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അഭിമുഖം മാർച്ച് രണ്ടിന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. ഫോൺ: 0483 2736241.

സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കരാര്‍ നിയമനം
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളില്‍ മള്‍ട്ടിടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, വാച്ച്മാന്‍ വിഭാഗം ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള എട്ടാം ക്ലാസ് പാസ്സായവരായിരിക്കണം. വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുകളും സഹിതം മാര്‍ച്ച് രണ്ട് 10 മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ എത്തണം.
ജനറൽ ആശുപത്രിയിൽ താത്ക്കാലിക നിയമനം: ഇന്റർവ്യൂ മാർച്ച് 15ന്
എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിക്കൽ മെഡിസിൻ യൂണിറ്റിനോട് ചേർന്ന് ഭിന്നശേഷിക്കാർക്കായി വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന തയ്യൽക്കാരനെ താത്ക്കാലികമായി നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 15ന് രാവിലെ 10.30ന് നടക്കും. തയ്യലിൽ പ്രവൃത്തി പരിചയവും ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുവാൻ കഴിവുള്ള ഭിന്നശേഷിക്കാർക്കായാണ് അവസരം. അഭിമുഖവും പ്രോയോഗിക പരീക്ഷയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

ഇടുക്കി മെഡിക്കൽ കോളേജിൽ കരാർ നിയമനം
ഇടുക്കി മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ മാർച്ച് 1 ന് (വെള്ളിയാഴ്ച ) ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.
ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിലേക്ക് ബി എസ് സി , സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും എം എൽ ടി / ഡി എം എൽ ടി ,പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രി ഉള്ളവർക്ക് ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിൽ 6 മാസത്തെ പ്രവൃത്തി പരിചയം , ,ഡിപ്ലോമക്കാർക്ക് 1 വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടാകണം . പ്രതിമാസ വേതനം 21,000 രൂപ , ഒഴിവ് 1 , കാലാവധി 6 മാസം .
ഫാർമസിസിസ്റ് തസ്തികയിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ റെജിസ്ട്രേഷനോട് കൂടിയ ബി ഫാം / ഡി ഫാം . പ്രതിദിന വേതനം 550 രൂപ ,കാലാവധി 6 മാസം
കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ അഭിമുഖം
ആലപ്പുഴ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, വാച്ച്മാൻ വിഭാഗം ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസായ 50 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതം മാർച്ച് 3ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ല സാമൂഹ്യ നീതി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. വിവര

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain