ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാം; PSC പരീക്ഷ വേണ്ട| Data entry jobs in kerala

 ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം


എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം. വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ. അഭിലഷണീയമായ യോഗ്യതകൾ: ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

തൊഴില്‍മേള
കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസിക് എച്ച്.ആര്‍ സൊല്യൂഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് പനമരം വിജയ കോളേജില്‍ രാവിലെ 9.30 മുതല്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം. അക്കൗണ്ടന്റ് യോഗ്യത: ബി.കോം, ടാലി ജി.എസ്.ടി -ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, ബില്ലിംഗ്,കാഷ്യര്‍ – പ്ലസ്ടു, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് -ഡിഗ്രി, ഷോറൂം സെയില്‍സ് ,ടെലി കോളര്‍ ,റിസെപ്ഷനിസ്റ് -യോഗ്യത: പ്ലസ്ടു/ഡിഗ്രി, എന്നീ തസ്തികകളിലാണ് നിയമനം. തൊഴില്‍ അന്വേഷകര്‍ സര്‍ക്കാരിന്റെ ഡി.ഡബ്ള്യു.എം.എസ് കണക്ട് അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.

സിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കരുണാപുരം ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 4 ന് നടത്തും. സിവില്‍ എഞ്ചിനീയറിങില്‍ ബി.വോക് അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം.
ബന്ധപ്പെട്ട ട്രേഡുകളില്‍ സി.ഐ.റ്റി.എസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 4 ന് രാവിലെ 11 മണിയ്ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി കരുണാപുരം ഗവ ഐടിഐയില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 291050


സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain