എ.ഐ. എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ ( AI Airport Service Limited) വിവിധ തസ്തികകളിലായി 461 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവും വഡോദര വിമാനത്താവളത്തില്‍ 39 ഒഴിവുമാണുള്ളത്. മൂന്നുവര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. ആവശ്യമെങ്കില്‍ നീട്ടിനല്‍കും. വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 422 ഒഴിവ്
യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍: ഒഴിവ്-130. യോഗ്യത: പത്താംക്ലാസ് വിജയം, എച്ച്.എം.വി. ഡ്രൈവിങ് ലൈസന്‍സ്. ശമ്പളം: 24,690 രൂപ. പ്രായം: 28 വയസ്സ് കവിയരുത്.
ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍: ഒഴിവ്-292. അഭിമുഖത്തീയതി: 2024 മേയ് 4. യോഗ്യത: പത്താംക്ലാസ് വിജയം, ഇംഗ്ലീഷ് , ഹിന്ദി, പ്രാദേശികഭാഷ എന്നിവയറിയണം. പ്രായം: 28 വയസ്സ് കവിയരുത്. ശമ്പളം: 22,530 രൂപ.
സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
ഫീസ്: 500 രൂപ (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടയ്‌ക്കേണ്ടത്.
അഭിമുഖം: യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍ തസ്തികയിലേക്ക് മേയ് രണ്ടിനും ഹാന്‍ഡിമാന്‍/ഹാന്‍ഡിവുമന്‍ തസ്തികയിലേക്ക് മേയ് നാലിനും അഭിമുഖം നടത്തും. പൂരിപ്പിച്ച അപേക്ഷയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ച മറ്റ് രേഖകളും സഹിതം അഭിമുഖത്തിനെത്തണം. സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ. വിശദവിവരങ്ങളും അപേക്ഷാഫോമും https://www.aiasl.in-ല്‍ ലഭിക്കും.
വഡോദര വിമാനത്താവളത്തില്‍ 39 ഒഴിവ്
ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസസ്)-3,
കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ്-3,
ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യുട്ടീവ്-4,
റാംപ് സര്‍വീസ് എക്‌സിക്യുട്ടീവ്-5,
യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍-3,
ഹാന്‍ഡിമാന്‍-11,
ഹാന്‍ഡിവുമന്‍-10.
2024 മേയ് രണ്ടുമുതല്‍ ഏഴുവരെയുള്ള തീയതികളിലാണ് അഭിമുഖം നടത്തുക. സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ.
ഫീസ്: 500 രൂപ (എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ബാധകമല്ല). ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസടയ്‌ക്കേണ്ടത്.
വിശദവിവരങ്ങളും അപേക്ഷാഫോമും https://www.aiasl.in/Recruitment ലഭിക്കും.