സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി നേടാം

 കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ (Steel Authority Of India Limited) എക്സിക്യുട്ടീവ്, നോണ്‍ എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 163 ഒഴിവുണ്ട്.


അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ ട്രെയിനി: ഒഴിവ്-34.

ശമ്പളം: രണ്ടുവര്‍ഷത്തെ പരിശീലന കാലയളവില്‍ 12,900-15,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 25,070-35,070 രൂപ ശമ്പള സ്‌കെയിലില്‍ നിയമനം ലഭിക്കും.

യോഗ്യത: പത്താംക്ലാസ് ജയവും ഐ.ടി.ഐയും എന്‍.സി.വി.ടി/ എന്‍.സി.വി.ഇ.ടി സര്‍ട്ടിഫിക്കറ്റും. അപേക്ഷിക്കുന്നവര്‍ രാജ്യത്തെ ഏതെങ്കിലും സ്റ്റീല്‍ പ്ലാന്റ്/ഖനികളില്‍ നിന്ന് ഒരുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം.
പ്രായം: 28 കവിയരുത്.
ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി: ഒഴിവ്-20 (ഇലക്ട്രിക്കല്‍-15, മൈനിങ്-5)

ശമ്പളം: രണ്ടുവര്‍ഷത്തെ പരിശീലന കാലയളവില്‍ 16,100-18,300 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 26,600-38,920 രൂപ ശമ്പള സ്‌കെയിലില്‍ നിയമനംലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ (ഭിന്നശേഷിക്കാര്‍ക്കും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും 40 ശതമാനം മതി).
പ്രായം: 28 കവിയരുത്.

Steel Authority of India Limited (SAIL) മറ്റ് തസ്തികകളും ഒഴിവും

ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ (ബോയിലര്‍)-8,
അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ (ബോയിലര്‍)-12,
മൈനിങ് മേറ്റ്-3,
സര്‍വേയര്‍-1,
മൈനിങ് ഫോര്‍മാന്‍-3,
മെഡിക്കല്‍ ഓഫീസര്‍-11,
കണ്‍സല്‍ട്ടന്റ്/സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-5,
അസിസ്റ്റന്റ് മാനേജര്‍ (സേഫ്റ്റി)-10,
സീനിയര്‍ കണ്‍സല്‍ട്ടന്റ്-1).
ഉയര്‍ന്ന പ്രായപരിധിയില്‍ ഭിന്ന ശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തേയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേയും ഒ.ബി.സി. (നോണ്‍ ക്രിമീലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തേയും ഇളവ് ലഭിക്കും.

Steel Authority of India Limited (SAIL) – തിരഞ്ഞെടുപ്പ്

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അഭിമുഖം, സ്‌കില്‍ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷിക്കുന്നവര്‍ ഉപയോഗത്തിലുള്ള ഇ-മെയില്‍ ഐ.ഡിയും ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കണം. ഓണ്‍ലൈനായി 2024 ഏപ്രില്‍ 16 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി: 2024 മേയ് 7.

Steel Authority of India Limited (SAIL – വിജ്ഞാപന നമ്പര്‍:BSL/R/2024/02

മാനേജര്‍ (ഗ്രേഡ് C-3):ഒഴിവ്-45.
(ഓട്ടോമേഷന്‍-9,
മെക്കാനിക്കല്‍/ബി.എസ്.എല്‍.-5,
സിവില്‍-2, സെറാമിക്സ്-2,
സിവില്‍ ആന്‍ഡ് സ്ട്രെക്ച്ചറല്‍-2,
ഇലക്ട്രിക്കല്‍-2,
ഇന്‍സ്ട്രുമെന്റേഷന്‍/പ്രോസസ്,
കണ്‍ട്രോള്‍ ആന്‍ഡ് ഓട്ടോമേഷന്‍-1,
മെക്കാനിക്കല്‍/യൂ & എസ്.-3,
മെറ്റലര്‍ജി/ടെക്നോളജി-2,
ജിയോളജി-3,
മിനറല്‍-3, മൈനിങ്-8,
മെക്കാനിക്കല്‍/ജെ.ജി.ഒ.എം-3).
ശമ്പളം: 80,000-2,20,000 രൂപ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ/ബി.ടെക്കും പ്രവൃത്തിപരിചയവും.
പ്രായം: 35 കവിയരുത്.

ഡെപ്യൂട്ടി മാനേജര്‍:
ഒഴിവ്-10 (മെക്കാനിക്കല്‍-3, സിവില്‍-3, ഇലക്ട്രിക്കല്‍-4).
ശമ്പളം: 70,000-2,00,000രൂപ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള ബി.ഇ/ബി.ടെക്കും നാലുവര്‍ഷത്തെപ്രവൃത്തിപരിചയവും.
പ്രായം: 32 കവിയരുത്.
ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. ഓണ്‍ലൈനായി മാര്‍ച്ച് 26 മുതല്‍ അപേക്ഷിക്കാം. അവസാന തീയതി: 2024 ഏപ്രില്‍ 16.
വിശദവിവരങ്ങള്‍ക്ക് www.sail.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain