എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.

 ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി അഭിമുഖം നടത്തും.
പ്ലസ്ടു അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം.


ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്കളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ ഉദ്യോഗാര്‍ഥികളും മെയ് 23 ന് രാവിലെ 10.30 മണിക്ക് 3 ബയോഡാറ്റയുമായി കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

നൈപുണ്യപരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നടത്തും.

മറ്റു ജോലികളും 

 അഭിമുഖം 28 ന്
മൂലങ്കാവ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കെമിസ്റ്ററി, ഹിസ്റ്ററി, പൊളിറ്റിക്കന്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്‌സ് (ജൂനിയര്‍), സുവോളജി (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 28 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫിസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍; 04936 225050, 9447969671

🛑 അഭിമുഖം 28 ന്

അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് ല്‍ +2 വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍), ബോട്ടണി (സീനിയര്‍), ഹിന്ദി (ജൂനിയര്‍), സോഷ്യോളജി (ജൂനിയര്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി മെയ് 28 ന് രാവിലെ 10 ന് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

🛑 അഭിമുഖം 27 ന്
മാനന്തവാടി ഗവ. കോളേജില്‍ ഫിസിക്‌സ്(3),കെമിസ്ട്രി (1) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് മെയ് 27 ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് ഫിസിക്‌സ്, ഉച്ചക്ക് 1.30 ന് കെമിസ്ട്രി വിഷയത്തിനും അഭിമുഖം നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബയോഡാറ്റ gemananthavady@gmail.com ല്‍ മെയ് 25 നകം അയക്കണം. 
ഫോണ്‍; 04933240351

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain