ഒഡെപെക്ക് വഴി ബെൽജിയത്തിലേക്ക്‌ സൗജന്യ നിയമനം.

ഒഡെപെക്ക് വഴി ബെൽജിയത്തിലേക്ക്‌  സൗജന്യ നിയമനം.
പരിശീലന കാലത്തു 15,000 രൂപ വീതം പ്രതിമാസ സ്റ്റൈപെൻഡും ലഭിക്കും. വിസ,  ടിക്കറ്റ് തുടങ്ങിയവയും സൗജന്യമാണ്.

നഴ്സിങ്ങിൽ ഡിപ്ലോമ അഥവാ ഡിഗ്രിയും ചുരുങ്ങിയത് ഒരു വർഷം പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി 35 ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്ക് ഡച്ച് ഭാഷയിൽ ആറ് മാസത്തെ സൗജന്യ പരിശീലനം നൽകും.

 ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരിയിൽ ബെൽജിയത്തിലേക്ക്‌ യാത്ര തിരിക്കാൻ സാധിക്കും.

ഇന്റർവ്യൂവിനു രജിസ്റ്റർ ചെയ്യുന്നതിനും വിശദ വിവരങ്ങൾക്കുമായി https://odepc.kerala.gov.in/aurora/ എന്ന വെബ് പേജ് സന്ദർശിക്കുക. കൂടാതെ ബയോഡാറ്റ, IELTS/OET സ്കോർ ഷീറ്റ്, പാസ്പോര്ട്ട് കോപ്പി എന്നിവ eu@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി 2024 മെയ് ഒമ്പതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain