ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പുന്നപ്ര വാടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പാചക സഹായികളെ താല്‍ക്കാലികമായി നിയമിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 45 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകകളോടെ താഴെ കൊടുത്ത അഡ്രസ്സിൽ അപേക്ഷിക്കുക.
സീനിയര്‍ സൂപ്രണ്ട്, ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പുന്നപ്ര, വാടക്കല്‍ പി.ഒ.- 688003 ആലപ്പുഴ എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം അപേക്ഷ നല്‍കണം.
അവസാന തീയതി മെയ് 25. പാചകവുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് അംഗീകൃത കോഴ്സുകള്‍ പാസായവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 7902544637.
.png)