ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു

കണ്ണൂർ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു.
അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.

അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം.

 തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. അപേക്ഷാ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമസേവന അതോറിറ്റിയില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഫോട്ടോ സഹിതം ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസില്‍ ലഭ്യമാക്കണം.

നിലവില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വീണ്ടും അപേക്ഷിക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കുകയും വേണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain