പാര്‍ട്ട് ടൈം ജോലി നേടാൻ അവസരം | Part time Jobs in kerala

പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു.
ഉദ്യോഗാർഥികൾ ഡിഗ്രി/ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം.

ബി.എഡ് യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ ടി.ടി.സി യോഗ്യതയുള്ളവരെയും പരിഗണിക്കും.

ഹോസ്റ്റലിനടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണന നൽകും. താല്‍പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ അഞ്ച് രാവിലെ പത്തുമണിക്ക് ചന്തക്കുന്ന് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.റ്റി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാവണം.

കൂടുതൽ വിവരങ്ങൾക്ക് ഐ.റ്റി.ഡി.പി ഓഫീസിലോ, നിലമ്പൂർ , പെരിന്തൽമണ്ണ , എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ബന്ധപ്പെടാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain