കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാൻ അവസരം, കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സ്കൂൾ കോളേജുകളിലെ ജോലി ഒഴിവുകൾ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം.
എച്ച്എസ്എസ്ടി ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം
സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ താല്‍ക്കാലിക (ദിവസ വേതനം) എച്ച്എസ്എസ്ടി ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാന്‍ താൽപര്യമുള്ളവർക്ക് രജിസ്റ്റര്‍ ചെയ്യാൻ അവസരം. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ സിവില്‍ സ്റ്റേഷനിലുള്ള എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ അതത് പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ താൽക്കാലിക ഒഴിവ്
സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ തസ്തികയിൽ ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. യോഗ്യത ഒന്നാം ക്ലാസ് ഡിപ്ലോമ. താൽപര്യമുള്ളവർ ജൂൺ 4 രാവിലെ 10 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകൾ , പകർപ്പുകൾ എന്നിവ സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04862 297617, 9947130573
ട്രെയിനറെ ആവശ്യമുണ്ട്
പാലക്കാട്, അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പാവ/കളിപ്പാട്ട നിര്‍മാണം, മണ്‍പാത്ര നിര്‍മാണം, പരമ്പരാഗത കൊട്ട, വട്ടി, മുറംനിര്‍മാണം എന്നിവയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ അവശ്യമുണ്ട്. ആധാര്‍ കാര്‍ഡ്, മറ്റ്‌സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം. ഫോണ്‍ - . 04923 241766, 8547005029.
താല്‍കാലിക അധ്യാപക നിയമനം
ജി വി എച്ച് എസ് എസ് കതിരൂര്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡി എന്‍ എച്ച്, ടി ടി ഐ എന്നീ തസ്തികയിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 1 ശനിയാഴ്ച സ്‌കൂളില്‍ നടക്കും. ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി വിഷയങ്ങളുടെ കൂടിക്കാഴ്ച രാവിലെ 10 മണി മുതല്‍. വൊക്കേഷണല്‍ വിഷയങ്ങളുടെ കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍. നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പിജി, ബി എഡ്, സെറ്റ്, വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്നിവയിൽ ഈതെങ്കിലുമുള്ള എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7510153050, 9947085920.
താല്‍കാലിക അധ്യാപക നിയമനം
അഴീക്കല്‍ ഗവ: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ( ജൂനിയര്‍), ഫിസിക്‌സ്, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ( ഇഡി) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ( മാസ്റ്റര്‍ ബിരുദം, ബി എഡ്, സെറ്റ്) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍ എത്തണം.
ഗവ: വി.എച്ച്.എസ്.എസ് തോട്ടടയില്‍ വൊക്കേഷണല്‍ ടീച്ചര്‍ പ്ലംബര്‍ ജനറല്‍, വൊക്കേഷണല്‍ ടീച്ചര്‍ ഫോര്‍വീലര്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം : ജൂണ്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണിക്ക് തോട്ടട ഗവ: വി.എച്ച്.എസ്.എസ്-ല്‍ കുടുതല്‍ വിവരങ്ങള്‍ക്ക് : 9447647340, 9447319053.
അധ്യാപക ജോലി ഒഴിവ്
തിരുവനന്തപുരം നെടുമങ്ങാട് ആറ്റിൻപുറം ഗവ. യു.പി. സ്കൂളിൽ യു.പി. (അറബിക്) പാർട്ട് ടൈം, യു.പി. (ഹിന്ദി) പാർട്ട് ടൈം എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനത്തിന് ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ വച്ച് അഭിമുഖം നടത്തും. ഓരോ ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.
പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ താത്ക്കാലിക അദ്ധ്യാപക ഇന്റർവ്യൂ
IHRD-യുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. താല്പര്യമുള്ളവർ ജൂൺ നാലിനു രാവിലെ 10ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9947130573, 9744157188.
പാർട് ടൈം മലയാളം അധ്യാപക ജോലി ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള പാർട്ട് ടൈം മലയാളം ഹൈസ്കൂൾ അധ്യാപക തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി – III, അല്ലെങ്കിൽ - IV മാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിനു രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471- 2590079, 9447427476.
ട്രേഡ്സ്മാൻ (കാർപെന്ററി) ഒഴിവ്
ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള ട്രേഡ്സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഐടിഐ കാർപെന്ററി ആണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 7 ന് രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471- 2590079, 9447427476.
അഭിമുഖം ജൂണ്‍ അഞ്ചിന്
ദ്വാരക ഗവ ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.ടി പാര്‍ട്ട് ടൈം മലയാളം, സോഷ്യല്‍ സയന്‍സ് തസ്തികയില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ അഞ്ചിന് അഭിമുഖത്തിന് എത്തണം. മലയാളം വിഭാഗത്തിലേക്ക് രാവിലെ 10.30 നും സോഷ്യല്‍ സയന്‍സിലേക്ക് ഉച്ചയ്ക്ക് ഒന്നിനുമാണ് അഭിമുഖം നടക്കുക. ഫോണ്‍- 04935-295068
വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലെ പ്രീമെട്രിക്-എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 25-50 നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
ഫോണ്‍- 04936-202232
ഗസ്റ്റ് അധ്യാപക ഒഴിവ്
മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ അഞ്ചിന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍-04935 240351
പ്രോജക്ട് അസിസ്റ്റന്റ്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ csd.cet.2023@gmail.com ലേക്ക് ജൂൺ 7 നകം അയയ്ക്കണം. അഭിമുഖം നടത്തിയാണ് തിരഞ്ഞെടുക്കുക. പരിസ്ഥിതി എൻജിനിയറിങ്ങിൽ എം.ടെക്കോ പരിസ്ഥിതി ശാസ്ത്രത്തിൽ എം.എസ്‌സിയോ ഉണ്ടാവണം. വിശദവിവരങ്ങൾക്ക്: 9495629708.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡെപ്യൂട്ടേഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) കൊച്ചി പ്രാദേശിക കേന്ദ്രത്തിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 20. വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in.
അധ്യാപക നിയമനം
മഞ്ചേരി നെല്ലിക്കുത്ത് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തിൽ ഒഴിവുള്ള ഹിസ്റ്ററി (സീനിയർ), സോഷ്യോളജി (സീനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഫിസിക്സ് (ജൂനിയർ) അധ്യാപക തസ്തികളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജൂൺ ഒന്ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 8547203922.
താത്കാലിക അധ്യാപക നിയമനം
ജി വി എച്ച് എസ് എസ് കതിരൂർ വി എച്ച് എസ് ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ, കെമിസ്ട്രി സീനിയർ, വൊക്കേഷണൽ ടീച്ചർ ഇൻ ഡി എൻ എച്ച്, ടി ടി ഐ എന്നീ തസ്തികയിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 1 ശനിയാഴ്ച സ്കൂളിൽ വെച്ച് നടക്കും. ഇംഗ്ലീഷ് സീനിയർ, കെമിസ്ട്രി വിഷയങ്ങളുടെ കൂടിക്കാഴ്ച രാവിലെ 10 മണി മുതൽ. വൊക്കേഷണൽ വിഷയങ്ങളുടെ കൂടിക്കാഴ്ച ഉച്ചയ്ക്ക് 2മണി മുതൽ.