ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്‍, ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടാതെ പഴയന്നൂര്‍, മതിലകം മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ ഓരോ പാരാവെറ്റിനേയും നിയമിക്കുന്നു. 


▪️90ല്‍ കുറഞ്ഞ ദിവസത്തേക്കായിരിക്കും നിയമനം.

▪️വെറ്ററിനറി സര്‍ജന്‍ - വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

▪️ഡ്രൈവര്‍ കം അറ്റന്റന്‍ഡ് - എസ്.എസ്.എല്‍സി, ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ്.

▪️പാരാവെറ്റ് - വി.എച്ച്.എസ്.സി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി ആന്റ് നഴ്‌സിങില്‍ സ്‌റ്റൈപ്പന്റോടെ പരിശീലനം ലഭിച്ചവര്‍. 
▪️ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് സി ലൈഫ്സ്റ്റോക്ക് മാനേജ്മെന്റ്/ വി എച്ച് എസ് സി ഇന്‍ ഇന്‍ എന്‍ എസ് ക്യൂ എഫ് കോഴ്സ് ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ യോഗ്യതയുള്ളവരേയും പരിഗണിക്കും. 
ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് അഭിലഷണീയം.
 
▪️താല്‍പര്യമുളളവര്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ജൂണ്‍ 14ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് രേഖകള്‍ സഹിതം പങ്കെടുക്കണം. 

രാവിലെ 10.30 മുതല്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ് ഒഴിവുകളിലേക്കും ഉച്ചയ്ക്ക് രണ്ടുമുതല്‍ ഡ്രൈവര്‍ കം അറ്റന്റന്‍ഡ് തസ്തികയിലേക്കും അഭിമുഖം നടത്തും. 
ഫോണ്‍: 0487 2361216.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain