ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു വിവിധ വാർഡുകളിൽ ജോലി അവസരം, താൽപ്പര്യം ഉള്ളവർ ചുവടെ ജോലി വിവരങ്ങൾ വായിക്കുക, പരമാവധി ഷെയർ ചെയ്യുക.
വയനാട് : പൂതാടി ഗ്രാമപഞ്ചായത്തിലെ 9,13,16,21 വാര്‍ഡുകളിലേക്ക് ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു.
വാര്‍ഡുകളില്‍ സ്ഥിര താമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷകര്‍ ജൂലൈ അഞ്ചിന് രാവിലെ 10 ന് പൂതാടി കുടുംബാരോഗ്യകേന്ദ്രത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി എത്തണം
🛑 ഐ എഫ് സിയില്‍ നിയമനം നടത്തുന്നു
ജില്ലയിലെ ചെറുതാഴം, പെരിങ്ങോം, വയക്കര, കുറുമാത്തൂര്‍, പടിയൂര്‍, തില്ലങ്കേരി, മാലൂര്‍ സി ഡി എസ്സുകളില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്റുറുകളില്‍ (ഐ എഫ് സി) ഐ എഫ് സി ആങ്കര്‍, സീനിയര്‍ സി ആര്‍ പി എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
യോഗ്യത, പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 15നകം ജില്ലാ മിഷന്‍ കോ ഓര്‍ഡിേനറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
