ക്ഷീര വികസന വകുപ്പിന് കീഴിൽ വിവിധ പദ്ധതികളിൽ വിവിധ ജില്ലകളിലായ് ജോലി ഒഴിവുകൾ

 ക്ഷീര വികസന വകുപ്പിന് കീഴിൽ വിവിധ പദ്ധതികളിൽ വിവിധ ജില്ലകളിലായ് ജോലി ഒഴിവുകൾ വന്നിരിക്കുന്നു താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക 


വയനാട് : വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കർ 

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്കും ഒരോ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നു. പത്ത് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

 പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് ലഭിക്കും. 18 നും 45 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരായി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ക്ഷീര വികസന യൂണിറ്റിന് കീഴിലുളള വനിതകളായിരിക്കണം അപേക്ഷകര്‍. നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ജൂണ്‍ 14 ന് വൈകീട്ട് 3 ന് മുമ്പായി ബ്ലോക്ക് തല യൂണിറ്റ് ഓഫീസുകളില്‍ ലഭിക്കണം.
 അപൂര്‍ണ്ണവും വൈകി കിട്ടുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. യോഗ്യതയും പ്രായവും വാസസ്ഥലവും തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ജൂണ്‍ 19 ന്  ഉച്ചയ്ക്ക് 12 മുതല്‍   2 വരെ  സിവില്‍ സ്റ്റേഷനിലെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 04936 202093

തിരുവനന്തപുരം : ഡയറി പ്രമോട്ടർ ഒഴിവ്

ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളുടേയും പരിധിയിൽ ഡയറി പ്രമോട്ടറായി പ്രവർത്തിക്കുന്നതിന് 18 നും 45 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ കൾ ക്ഷണിച്ചു.

 താത്പര്യമുള്ളവർ ജൂൺ 14 വൈകിട്ട് 3 ന് മുൻപായി  ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ അതത് ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷകരുടെ അഭിമുഖം ജൂൺ 18 രാവിലെ 9.30ന്   ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.

എറണാകുളം:  ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിലേക്കായി എറണാകുളം ജില്ലയിലെ 15 ക്ഷീരവികസന യൂണിറ്റ് കാര്യാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഡയറി പ്രൊമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. 

ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ഷീരവികസന യൂണിറ്റില്‍ ഒരു ഡയറി പ്രൊമോട്ടര്‍, ഒരു വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ എന്ന നിലയിലാണ് നിയമനം നടത്തുക. തസ്തികകള്‍ക്കുള്ള യോഗ്യതകളും മറ്റ് വിശദാംശങ്ങളും ചുവടെ.

ഡയറി പ്രൊമോട്ടര്‍:
പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം),  
വിദ്യാഭ്യാസ യോഗ്യത - എസ്എസ്എല്‍സി(ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം., ഡയറി പ്രൊമോട്ടര്‍മാരായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍
 വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി 18-45 വയസ്സ് (01-01-2024 പ്രകാരം), വിദ്യാഭ്യാസ യോഗ്യത - എസ്എസ്എല്‍സി (ചുരുങ്ങിയത്), കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം, അതത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരനായിരിക്കണം, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍രായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് ആ സേവന കാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കുന്നതും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതുമാണ്.

 നിയമനം ലഭിക്കുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 10 മാസ കാലയളവിലേക്ക് പ്രതിമാസം 8000 രൂപ വേതനം നല്‍കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 14ന് ഉച്ച കഴിഞ്ഞ് 3 നകം അതത് ക്ഷീരവികസന ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain