ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവുകളില്‍ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക ജോലി നേടുക.
ഇതിനായി പഞ്ചായത്തില്‍ സ്ഥിര താമസമുള്ള മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18 നും 46 നുമിടയില്‍ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവർ ആയിരിക്കണം.
അപേക്ഷ ജൂണ്‍ 25-ന് വൈകീട്ട് അഞ്ചിനകം മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം.
മുസ്ലീം, ധീവര, ലാറ്റിന്‍കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ സംവരണ വിഭാഗത്തിന് മാത്രം തയ്യാറാക്കുന്ന സെലക്ഷന്‍ ലിസ്റ്റുകള്‍ 2024 മാര്‍ച്ച് ആറിന് ചെട്ടിക്കുളങ്ങര പഞ്ചായത്തില്‍ നിലവില്‍ വന്ന ഹെല്‍പ്പര്‍ സെലക്ഷന്‍ ലിസ്റ്റിന്റെ കാലയളവില്‍ ഈ വിഭാഗക്കാര്‍ക്കായി നീക്കി വച്ചിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതുവരെ മാത്രം പ്രാബല്യത്തില്‍ ഉണ്ടായിരിക്കുന്നതാണ്
