കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ

 കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ, ഓരോ പോസ്റ്റും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


കെയർ ടെക്കർ നിയമനം

ആലപ്പുഴ:  ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ കീഴിലുള്ള ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീകസമയ കെയർടെക്കറെ നിയമിക്കുന്നതിന് പ്രദേശവാസികളായ വിമുക്ത ഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ ജൂൺ 25 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണം.  ഫോൺ 0477 2245673.  ഇ.മെയിൽ zswalp@gmail.com.

സോഷ്യൽ സയൻസ് അധ്യാപക ഒഴിവ്
വെയിലൂർ ഗവൺമെന്റ് ഹൈസ്‌കൂളിൽ എൽ.പി.എസ്.റ്റി, എച്ച്.എസ്.റ്റി(സോഷ്യൽ സയൻസ്) തസ്തികകളിൽ ഓരോ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 19 രാവിലെ  11ന് അഭിമുഖത്തിനായി  സ്‌കൂൾ ആഫീസിൽ  ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0471 2423180

എന്യൂമറേറ്റർ അഭിമുഖം ജൂൺ 24ന്

തിരുവനന്തപുരം ജില്ലയിൽ മറൈൻ ക്യാച്ച് അസെസ്‌മെന്റ് സർവേ നടത്തുന്നതിനായി എന്യൂമറേറ്ററെ 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകരുടെ പ്രായം 20 വയസിനും 36 വയസിനും ഇടയിലായിരിക്കണം.  ഫിഷറീസ് സയൻസിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത. 
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 24 രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്  0471 2450773

താല്‍ക്കാലിക അധ്യാപക നിയമനം


തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളേജില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചില്‍ ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക്  താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നതിനും ഈ അധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് പാനല്‍ തയ്യാറാക്കുന്നതിനും  ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികക്ക് ബയോമെഡിക്കല്‍ എഞ്ചിനീയറിങില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ത്രിവത്സര ഡിപ്ലോമയും ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്മാന്‍ തസ്തികകള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഐ ടി ഐ, കെ ജി സി ഇയുമാണ് യോഗ്യത. 
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം മുതലായവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും  ബയോഡാറ്റയും സഹിതം 10 മണിക്ക് മുമ്പ് കോളേജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467-2211400, 9995145988.

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.ടി ടി ഐ (മെന്‍) ആന്റ് മോഡല്‍ യു പി സ്‌കൂളില്‍ ഫുള്‍ടൈം ഹിന്ദി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം.  പി എസ് സി ലിസ്റ്റില്‍ ഉള്ളവരും മുന്‍പരിചയമുള്ളവരും അനുബന്ധ രേഖകള്‍ ഹാജരാക്കണം.

ഫാർമസിസ്റ്റ് താത്കാലിക നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനത്തിന് ജൂൺ 25ന് വാക്ക് ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

ആർസിസിയിൽ താത്കാലിക നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്രന്റിസ് ട്രെയിനിങ് പ്രോഗ്രാമിലേക്കായി നിയമനത്തിന് ജൂൺ 24ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

ഫിസിയോതെറാപ്പിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി ഫിസിയോതെറാപ്പി(ബിപിടി), മറ്റു അംഗീകൃത ബിരുദങ്ങളും ഉള്ള പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 19 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0484 2487259.

പി.എസ്.സി അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ഫസ്റ്റ് എന്‍.സി.എ എല്‍.സി/ എ.ഐ (കാറ്റഗറി നമ്പര്‍ 627/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 21ന് പി.എസ്.സി തൃശൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാകണം.

പി.എസ്.സി അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ഫസ്റ്റ് എന്‍.സി.എ എല്‍.സി/ എ.ഐ (കാറ്റഗറി നമ്പര്‍ 627/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 21ന് പി.എസ്.സി തൃശൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്ത് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain