സ്കൂളിലും, ആശുപത്രിയിലും, ആരോഗ്യ ദൗത്യത്തിന്റെ കീഴിലുമായി ഒഴിവുകൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, സ്കൂളിലും, ആശുപത്രിയിലും,ആരോഗ്യ ദൗത്യത്തിന്റെ കീഴിലുമായി ഒഴിവുകൾ, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


ട്യൂഷൻ ടീച്ചർ ഒഴിവ്

കോട്ടയം: പട്ടികജാതി വികസനവകുപ്പിന്റെ പാലായിലെ  പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ പാർട്ട് ടൈം ട്യൂഷൻ എടുക്കുന്നതിനു യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 

യു.പി. വിഭാഗത്തിൽ ഒന്നും ഹൈസ്‌ക്കൂൾ വിഭാഗത്തിൽ കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്‌സ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലും ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്. യോഗ്യരായവർ ജൂൺ 12ന് വൈകിട്ട് അഞ്ചിനകം പാലാ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 8547630067,9645647492
റിസർച്ച്  അസിസ്റ്റന്റ് ഒഴിവ്

കോട്ടയം :ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ കേരളയിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്‌സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിർബന്ധം.പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ ജൂൺ 20ന്  വൈകിട്ട്  അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്  വെബ്സൈറ്റ്: www.shsrc.kerala.gov.in.

പോസ്റ്റ് ഡോക്ടറൽ,പ്രോജക്ട് ഫെലോ ഒഴിവുകൾ

കോട്ടയം:കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ  പാമ്പാടിയിൽ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിൽ ഫിസിക്സ് ,കെമിസ്ട്രി,മാത്തമാറ്റിക്സ് /കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ,പ്രോജക്ട് ഫെലോ (ഫിസിക്സ്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവസാനതീയതി ജൂൺ 19.വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്:www.kscste.kerala.gov.in    ഇ-മെയിൽ :sribs.kscste@gmail.com ഫോൺ: 0481-2500200
ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്/ സ്ക്രബ്  നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.  യോഗ്യത- പ്ലസ് ടു സയൻസ്, ജനറൽ നഴ്സിങ് & മിഡ് വൈഫറി / ബി എസ് സി / എം എസ് സി നഴ്സിങ് ( കേരള പി എസ് സി അംഗീകരിച്ചത്) ,
കാത്ത്  ലാബിൽ സ്ക്രബ് നഴ്സായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 ന് രാവിലെ 10 മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ  രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

താത്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്റർ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) , ഇലക്ട്രീഷ്യൻ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂൺ 12 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിക്കുന്നു

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain