വിവിധ സ്കൂളുകളിലായ് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ

വിവിധ സ്കൂളുകളിലായ് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത് താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


ടീച്ചർ, ആയ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ ഇരുട്ടുകുത്തി, തണ്ടൻകല്ല്, വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ പുഞ്ചകൊല്ലി, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഓടക്കയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ പ്രീ സ്കൂളകളിലേക്ക് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 

ടി.ടി.സി/ പ്രീ പ്രൈമറി ടി.ടി.സി, എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സിയാണ് യോഗ്യത.

അതത് പ്രദേശങ്ങളിലുള്ളവർക്കും പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മുൻഗണന നല്‍കും. ജൂണ്‍ 10 ന്  രാവിലെ 11 മണിക്ക് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04931 220315

മഞ്ചേരി പോളിടെക്നിക് കോളേജില്‍ താത്കാലിക നിയമനം

മഞ്ചേരി സർക്കാർ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള വിവിധ തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഇൻസ്ട്രു‌മെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്നീഷ്യൻ) ആന്റ് ട്രേഡ് ഇൻസ്ട്രക്‌ടർ തസ്‌തികയിലേക്കുള്ള നിയമനത്തിന് ജൂണ്‍ 10 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ട‌ർ,  ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്‌നീഷ്യൻ) എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 11 നും  മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ലക്ചറർ, ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 12 നും ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. 
രാവിലെ 9.30 നാണ് അഭിമുഖം. വിശദ വിവരങ്ങൾക്ക്: www.gptemanjeri.in, ഫോണ്‍: 04832763550.

അതിഥി അധ്യാപക നിയമനം
പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. 
യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിയ്ക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം ജൂണ്‍ ഏഴിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോണ്‍: 0466 2212223.

പോളിടെക്നിക്ക് കോളേജിൽ 
ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ലക്ചറർ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി-ടെക് ബിരുദമാണ് യോഗ്യത. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികൾ ജൂണ്‍ 11 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  9400006449.

ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പരപ്പനങ്ങാടി നഗരസഭയുടെ പരിധിയില്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു.ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള തദ്ദേശവാസികളായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ജൂണ്‍ ഏഴിനകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain